6 പേർക്ക് പുതുജീവനേകി ജോമോന്റെ അന്ത്യയാത്ര; ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും

HIGHLIGHTS
  • മരണം വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ്
ജോമോൻ ജോസഫ്
SHARE

കണ്ണൂർ∙ 6 പേർക്കു പുതുജീവൻ നൽകി പരിയാരം സ്വദേശി ജോമോൻ യാത്രയായി. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു മസ്തിഷ്ക മരണം സംഭവിച്ച പരിയാരം പുത്തൂർകുന്നിലെ ജോമോൻ ജോസഫിന്റെ (24) അവയവങ്ങൾ ദാനം ചെയ്തു. ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. കഴിഞ്ഞ ദിവസമാണു തളിപ്പറമ്പിൽ വച്ച് ജോമോനും സുഹൃത്തും സഞ്ചരിച്ച കാർ അപകടത്തിൽപെടുകയും ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.

ഇന്നലെ രാത്രി ജോമോനു മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ അവയവദാനത്തിനുള്ള സാധ്യത ബന്ധുക്കളെ അറിയിച്ചതിനെ തുടർന്നു ജോമോന്റെ മാതാപിതാക്കളായ ആന്റണി ഇടച്ചേരിയനും ജോയ്സിയും അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു.ആശുപത്രി അധികൃതർ മൃതസഞ്ജീവനിയിൽ ബന്ധപ്പെട്ട് ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി രോഗികൾക്ക് അവയവങ്ങൾ എത്തിച്ചു.ജോമോന്റെ സംസ്കാരം ഇന്ന് 4.30ന് പരിയാരം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ. സഹോദരൻ: ജെനിൽ മാത്യു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}