ADVERTISEMENT

കേസുകൾ 26ന് വീണ്ടും പരിഗണിക്കും

പയ്യന്നൂർ ∙ 23ന് ലാൻഡ് ട്രിബ്യൂണൽ കോടതിയിൽ വിചാരണയ്ക്ക് വച്ച കേസുകളിൽ ഹാജരാകാൻ കഴിയാത്തവരുടെ കേസുകൾ 26ന് വീണ്ടും പരിഗണിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.

യോഗം ഇന്ന്

മാതമംഗലം∙ അതിദാരിദ്ര്യ വിഭാഗത്തിൽ പെട്ടവർക്ക്  നൽകേണ്ട  സേവനങ്ങൾ സംബന്ധിച്ച മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായി എരമം - കുറ്റൂർ പഞ്ചായത്ത് തല യോഗം ഇന്ന് 10ന് കുറ്റൂർ സാംസ്കാരിക നിലയത്തിൽ നടക്കും.

ലഹരി വിരുദ്ധ സെമിനാർ 

കണ്ണൂർ∙ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്തകോത്സവത്തിൽ ഇന്ന് രാവിലെ 10ന്‌ ലഹരി വിരുദ്ധ സെമിനാർ നടക്കും. എബി എൻ.ജോസഫ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 3നു നടക്കുന്ന വനിതാവേദി പ്രവർത്തക സംഗമം എൻ.സുകന്യ ഉദ്‌ഘാടനം ചെയ്യും.

ഇരിട്ടി ഉപജില്ല ശാസ്ത്രമേള 14നും 15നും

ഇരിട്ടി∙ ഉപജില്ലാ വിദ്യാഭ്യാസ ശാസ്ത്ര - ഗണിത ശാസ്ത്ര - സാമുഹിക ശാസ്ത്ര - പ്രവൃത്തി പരിചയ മേള ഒക്ടോബർ 14, 15 തീയതികളിൽ ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ, കീഴൂർ വിയുപി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് 2.30 ന് ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com