കണ്ണൂർ ജില്ലയിൽ ഇന്ന് (29-09-2022); അറിയാൻ, ഓർക്കാൻ

kannur
SHARE

സംഗീത നൃത്ത ക്ലാസുകൾ

പയ്യാവൂർ∙ നവരാത്രിയോട് അനുബന്ധിച്ച് പയ്യാവൂർ ഹരിശ്രീ കലാക്ഷേത്രത്തിൽ ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, ചിത്രരചന എന്നീ വിഷയങ്ങളിൽ പുതിയ ബാച്ചുകൾ ഒക്ടോബർ 5ന് ആരംഭിക്കുന്നു. ഫോൺ:9496463775.

ഗാന്ധി ക്വിസ്

വായാട്ടുപറമ്പ്∙ ഗാന്ധി സ്റ്റഡി സെന്ററിന്റെയും വൈസ്മെൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഒക്ടോബർ 2ന്  ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് പ്ലസ് ടു തലം വരെയുള്ള വിദ്യാർഥികൾക്കായി ബാലപുരം വൈസ് നിവാസ് ഓഡിറ്റോറിയത്തിൽ ഗാന്ധി ക്വിസ് നടത്തുന്നു. രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. പേര് റജിസ്റ്റർ ചെയ്യണം: 9961174796, 9447641927.

നായ്ക്കൾക്ക് ലൈസൻസ് എടുക്കണം

തളിപ്പറമ്പ്∙ നഗരസഭ പരിധിയിൽ നായ്ക്കളെ വളർത്തുന്ന ഉടമസ്ഥർ 14 ദിവസത്തിനുള്ളിൽ മൃഗാശുപത്രിയിൽ നിന്ന് വാക്സിനേഷൻ നൽകി നഗരസഭയിൽ നിന്ന് ലൈസൻസ് എടുക്കണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.

വൈദ്യുതി ബന്ധം വിഛേദിക്കും

കണ്ണൂർ∙ ശ്രീകണ്ഠാപുരം, ചെമ്പേരി, ഇരിക്കൂർ, പയ്യാവൂർ എന്നീ ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസുകൾക്കു കീഴിലെ ഉപഭോക്താക്കൾ സെപ്റ്റംബർ മാസം നൽകിയ വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ ഇന്ന് മുതൽ വൈദ്യുതി ബന്ധം വിഛേദിക്കും. വിഛേദിക്കുന്ന തീയതിക്ക് മുൻപ് ഉപഭോക്താക്കൾ പണം അടയ്ക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഗൂഗിൾ പേ, ആമസോൺ പേ, കെഎസ്ഇബി മൊബൈൽ ആപ്പ്, അക്ഷയ സെന്റർ, സെക്‌ഷൻ ഓഫിസ് കൗണ്ടർ എന്നിവ വഴി പണമടയ്ക്കാം.

അധ്യാപക ഒഴിവ്

പയ്യാവൂർ∙ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഗണിത ശാസ്ത്രം വിഭാഗത്തിൽ എച്ച്എസ്എസ്ടി  (ജൂനിയർ) ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബർ 7 ന് 11ന്. ഫോൺ: 9446165647.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}