ADVERTISEMENT

കണ്ണൂർ∙ കോർപറേഷൻ നേതൃത്വത്തിൽ നഗരത്തിൽ 10 ഇടങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ വരുന്നു. കോർപറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി ധനകാര്യ ഗ്രാൻഡ് കമ്മിഷൻ ഇനത്തിൽ 6,63,000 രൂപ നീക്കിവച്ചിട്ടുണ്ട്. നാപ്കിൻ വെൻഡിങ് മെഷീനൊപ്പം നാപ്കിൻ നശീകരണ സംവിധാനവും ഉണ്ടാകും. റെയ്ഡ്കോ കേരള മുഖേനയാണ് പദ്ധതി നടപ്പാക്കുക. ശുചിത്വ മിഷന്റെ സാങ്കേതിക സഹായവും ഉണ്ട്.

മെഷീനുള്ള ടെൻഡർ കോർപറേഷൻ കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്. പൊതു ശുചിമുറികൾ, കോർപറേഷനു വിട്ടുകിട്ടിയ സ്ഥാപനങ്ങൾ, കോർപറേഷൻ – സോണൽ ഓഫിസുകൾ എന്നിവയ്ക്ക് പുറമേ സ്ത്രീകൾ ജോലി ചെയ്യുന്ന– ഒത്ത് ചേരുന്ന ഇടങ്ങളിലെല്ലാം സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിക്കും. എടിഎം മാതൃകയിലുള്ള മെഷീനിൽ 5 രൂപ കോയിൻ നിക്ഷേപിച്ചാൽ നാപ്കിൻ ലഭിക്കും. 

പി.ഇന്ദിര, (സ്ഥിരം സമിതി അധ്യക്ഷ, കണ്ണൂർ കോർപറേഷൻ)

പൊതുഇടങ്ങളിലെ ശുചിമുറികൾ കേന്ദ്രീകരിച്ച് നാപ്കിൻ വെൻഡിങ് മെഷീൻ നടപ്പാക്കുന്നത് സ്ത്രീകൾക്ക് ഏറെ ആശ്വാസകരമാകും. പദ്ധതി എത്രയും വേഗം ആരംഭിക്കും. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com