ADVERTISEMENT

മട്ടന്നൂർ(കണ്ണൂർ)∙ 3 കേസുകളിലായി കണ്ണൂർ‌ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 92 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.   ഇന്നലെ വെളുപ്പിന് അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിലുമാണ് സ്വർണം കണ്ടെത്തിയത്. ഇന്നലെ വെളുപ്പിന് 3.30ന് അബുദാബിയിൽ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിലെ യാത്രക്കാരനായ കാസർകോട് സ്വദേശി മുഹമ്മദ് സുഹൈലിൽ നിന്ന് 40 ലക്ഷം രൂപയ്ക്ക് തുല്യമായ 863 ഗ്രാം സ്വർണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണ മിശ്രിതം ധരിച്ച ചെരുപ്പിന് ഉള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 

വെളുപ്പിന് 5.30ന് ദുബായിൽ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിലെ യാത്രക്കാരനായ തലശ്ശേരി സ്വദേശി റഫ്നാസിൽ നിന്ന് 13 ലക്ഷം രൂപയ്ക്ക് തുല്യമായ 250 ഗ്രാം സ്വർണമാണ് പിടികൂടിയത്.  പേസ്റ്റ് രൂപത്തിലുള്ള സ്വർണ മിശ്രിതം സോക്സിന് ഉള്ളിലും ധരിച്ച പാന്റിനുള്ളിലും തുന്നിപ്പിടിപ്പിച്ച് ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്. 

രാജ്യാന്തര ഇമിഗ്രേഷൻ ഭാഗത്തെ ശുചിമുറിയിൽ നിന്നാണ് 39 ലക്ഷം രൂപയ്ക്ക് തുല്യമായ 830 ഗ്രാം സ്വർണം എയർ കസ്റ്റംസ് കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണ മിശ്രിതം ചെരുപ്പിന് ഉള്ളിൽ ഒളിപ്പിച്ച് വേസ്റ്റ് ബാസ്കറ്റിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ സി.വി.ജയകാന്ത്, അസി.കമ്മിഷണർ ഇ.വി.ശിവരാമൻ സൂപ്രണ്ട് പി.സി.ചാക്കോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com