ഉരുവച്ചാൽ∙നിർത്തിയിട്ട ബൈക്കിനു പിറകിൽ കാർ ഇടിച്ച് യുവാവിന് പരുക്ക്. ഉരുവച്ചാൽ മട്ടന്നൂർ റോഡിൽ പഴശ്ശിയിൽ ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടം. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മാനന്തേരിയിലെ ജംഷീറിനെ (22) തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. മട്ടന്നൂർ ഭാഗത്ത് നിന്ന് അമിത വേഗത്തിൽ നിയന്ത്രണം വിട്ട് വന്ന കാർ ബൈക്കിന്റെ പിറകിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. കാറിന്റെ മുൻഭാഗവും തകർന്നു.
നിർത്തിയിട്ട ബൈക്കിനു പിറകിൽ കാർ ഇടിച്ച് യുവാവിന് പരുക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.