ADVERTISEMENT

ചെറുപുഴ∙ കോലുവള്ളി സ്വദേശി പുഞ്ചക്കുന്നേൽ സെബാസ്റ്റ്യൻ ജോസഫ് നാഷനൽ തെർമൽ പവർ കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. ചെറുപുഴ, പാലാവയൽ എന്നിവിടങ്ങളിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ സെബാസ്റ്റ്യൻ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. കൊൽക്കത്ത നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പഴ്സനൽ മാനേജ്മെന്റിൽ നിന്നു മനുഷ്യ വിഭവശേഷിയിൽ (എച്ച്ആർ) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടി. തുടർന്നു നാഷനൽ തെർമൽ പവർ കോർപറേഷനിൽ മാനേജ്മെന്റ് ട്രെയിനിയായി 1985ൽ ജോലിയിൽ പ്രവേശിച്ചു. 

എൻടിപിസി സൂറത്ത്, വിധ്യാചൽ, ഫറാക്ക, പട്ന തുടങ്ങിയ സ്ഥലങ്ങളിലും ജോലി ചെയ്തു. ഒഡീഷ, മുംബൈ, ദുർഗാപൂർ എന്നീ റീജണുകളിലെ മേധാവിയായി. കഴിഞ്ഞ ജൂലൈയിലാണു എൻടിപിസിയുടെ നയരൂപീകരണത്തിന്റെയും മനുഷ്യവിഭവ ശേഷിയുടെയും തലവനായത്. തുടർന്നു മുംബൈയിൽ കേന്ദ്ര ഓഫിസിൽ ചീഫ് ജനറൽ മാനേജരായി ചുമതലയേറ്റു. 37 വർഷത്തെ സേവനത്തിനു ശേഷമാണു എൻടിപിസി നവരത്ന കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com