ആറളം ഫാം പുനരധിവാസ മേഖലയിൽ കൃഷിയിടത്തിൽ തങ്ങിയ 3 കാട്ടാനകളെ കാട്ടിലേക്ക് തുരത്തി

wild-elephant-skecth
SHARE

ഇരിട്ടി ∙ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ വീടുകളോടു ചേർന്ന കൃഷിയിടത്തിൽ തമ്പടിച്ച 3 കാട്ടാനകളെ കാട്ടിലേക്ക് തുരത്തി. 13-ാം ബ്ലോക്കിലെ 55-ൽ ജനവാസ കേന്ദ്രത്തിൽ മല്ലിക ജോഷി, നിർമല മുരളി എന്നിവരുടെ വീടിനോടു ചേർന്ന കൃഷിയിടത്തിലാണ് കാട്ടാനകൾ എത്തിയത്.വനം ആർആർടി ഡപ്യൂട്ടി റേഞ്ചർ ശശികുമാർ ചെങ്കൽവീട്ടിൽ, ആറളം സെക്‌ഷൻ ഫോറസ്റ്റർ കെ.രമേശൻ, അരുൺ രമേശ്, മുഹമ്മദ് ഷാഫി, മനോജ് വർഗീസ്, പി.അശോകൻ എന്നിവരുടെ നേതൃത്വത്തിൽ വാച്ചർമാർ ഉൾപ്പെടുന്ന 15 അംഗ വനപാലക സംഘം ഏറെ പണിപ്പെട്ടാണ് കാട്ടാനകളെ പുനരധിവാസ മേഖലയിൽ നിന്ന് വിയറ്റ്നാം ഭാഗത്തെ വനത്തിലേക്കു തുരത്തിയത്.

    ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ 13-ാം ബ്ലോക്കിലെ 55-ൽ ജനവാസ കേന്ദ്രത്തിൽ വീടുകളോടു ചേർന്ന കൃഷിയിടത്തിൽ തമ്പടിച്ച 3 കാട്ടാനകളെ കാട്ടിലേക്കു തുരത്തുന്നു.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ 13-ാം ബ്ലോക്കിലെ 55-ൽ ജനവാസ കേന്ദ്രത്തിൽ വീടുകളോടു ചേർന്ന കൃഷിയിടത്തിൽ തമ്പടിച്ച 3 കാട്ടാനകളെ കാട്ടിലേക്കു തുരത്തുന്നു.

തുരത്തുന്നതിനിടെ കാട്ടാനകൾ പല തവണ വനപാലകർക്കു നേരെ തിരിഞ്ഞതു ഭീതി പരത്തി. 2 ഘട്ടമായി നടത്തിയ ശ്രമത്തിലാണ് ആനകളെ ഓടിക്കാനായത്. പുനരധിവാസ മേഖലയിലും ഫാമിലും ആയി എഴുപതോളം ആനകൾ തമ്പടിച്ചു സ്ഥിരം നാശം വരുത്തുന്നതായാണ് പ്രദേശവാസികൾ നൽകുന്ന സൂചന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS