പരിമിതികളെ ബൈ ബൈ; ആവേശമായി ‘ഉണർവ് ’

ഉണർന്ന് ചിരിച്ച്...  ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും സാമൂഹികനീതി വകുപ്പും ചേർന്ന് കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘ഉണർവ്’ കായികമേളയിൽ പങ്കെടുത്ത മത്സരാർഥിക്ക് പ്രോത്സാഹനം നൽകുന്ന കുരുന്ന്.  											   ചിത്രം: മനോരമ
ഉണർന്ന് ചിരിച്ച്... ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും സാമൂഹികനീതി വകുപ്പും ചേർന്ന് കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘ഉണർവ്’ കായികമേളയിൽ പങ്കെടുത്ത മത്സരാർഥിക്ക് പ്രോത്സാഹനം നൽകുന്ന കുരുന്ന്. ചിത്രം: മനോരമ
SHARE

കണ്ണൂർ∙ പരിമിതികൾ മറന്നുള്ള മുന്നേറ്റങ്ങൾ, ആവേശത്തോടെയുള്ള ആർപ്പുവിളിയും ആരവങ്ങളും. ഒടുവിൽ തിളക്കമാർന്ന വിജയങ്ങളും. ജില്ലാ പഞ്ചായത്തിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന 'ഉണർവ് 2022' ലോകഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായ കായിക മേളയാണ് അതിജീവനത്തിന്റെ സന്ദേശമായത്. ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളിലെയും സ്‌പെഷൽ സ്‌കൂളുകളിലെയും വിദ്യാർഥികളാണ് കായിക മത്സരങ്ങളിൽ പങ്കെടുത്തത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 400 പേർ കായിക മേളയിൽ മാറ്റുരച്ചു. 50, 100 മീറ്റർ ഓട്ട മത്സരം, ഷോട്ട് പുട്ട്, സോഫ്റ്റ് ബോൾ ത്രോ, വീൽ ചെയർ റെയ്‌സ് എന്നിവയായിരുന്നു മത്സര ഇനങ്ങൾ.

വാരാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡവലപ്‌മെന്റ് കമ്മിഷണർ ഡി.ആർ.മേഘശ്രീ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ് ബാബു, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വിൻസി ആൻ പീറ്റർ ജോസഫ്, ജില്ലാ സാമൂഹിക നീതി ഓഫിസർ എം അഞ്ജു മോഹൻ, സീനിയർ സൂപ്രണ്ട് പി.കെ.നാസർ, സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ഡയറക്ടർ ഒ. വിജയൻ, ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ ഫെഡറേഷൻ പ്രതിനിധി എ.ഷിജു, ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് പ്രതിനിധി ഉമ്മർ വിളക്കോട്, ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് പ്രതിനിധി ദാസൻ മേക്കിലേരി, കേരള പാരന്റ്‌സ് അസോസിയേഷൻ ഓഫ് ഹിയറിങ് ഇംപയേർഡ് പ്രതിനിധി പി.കെ.ഹാഷിം, അഖില കേരള വികലാംഗ ഫെഡറേഷൻ പ്രതിനിധി ടി.വി.മോഹനൻ, കണ്ണൂർ നാഷനൽ ട്രസ്റ്റ് ലോക്കൽ ലവൽ കമ്മിറ്റി പ്രതിനിധി പി.കെ.സിറാജ് എന്നിവർ പങ്കെടുത്തു.

കലാ മത്സരങ്ങൾ നാളെ പൊലീസ് സഭാ ഹാളിൽ നടക്കും. ഭിന്നശേഷി സൗഹൃദ ജില്ല എന്ന വിഷയത്തിൽ കലക്ടറേറ്റിൽ 6നു നടക്കുന്ന ശിൽപശാലയോടെ വാരാഘോഷം സമാപിക്കും.

∙. ഭിന്നശേഷിക്കാർക്ക് രണ്ടുകോടി രൂപയുടെ സ്‌കോളർഷിപ് ജില്ലയിൽ വിതരണം ചെയ്തതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു. പഞ്ചായത്തുകൾ നൽകുന്ന സ്‌കോളർഷിപ്പുകളിൽ പ്രധാന വിഹിതം ജില്ലാ പഞ്ചായത്താണ് നൽകുന്നത്. ബഡ്‌സ് സ്‌കൂളുകളുടെ പ്രവർത്തനം വിപുലീകരിക്കാനും ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പഞ്ചായത്തുകൾ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഈ വർഷം ബ്ലോക്ക് തലത്തിൽ ഭിന്നശേഷി സംഗമം സംഘടിപ്പിക്കുമെന്നും ദിവ്യ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA