പിണറായി സർക്കാരിനെതിരെ യുഡിഎഫ് പ്രക്ഷോഭം: സജ്ജരാകണമെന്ന് കെ.സുധാകരൻ

k-sudhakaran
യുഡിഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം ചെയർമാൻ കൺവീനർമാരുടെയും സംയുക്ത യോഗം കണ്ണൂർ ഡിസിസി ഓഫിസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
SHARE

കണ്ണൂർ∙ പിണറായി സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് ആരംഭിക്കുന്ന വലിയ പ്രക്ഷോഭങ്ങൾക്കു പ്രവർത്തകർ സജ്ജരാകണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. യുഡിഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം ചെയർമാന്മാരുടെയും കൺവീനർമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

‘കേരള ചരിത്രത്തിൽ ഇതുപോലെ നാണംകെട്ട ഒരു സർക്കാർ ഉണ്ടായിട്ടില്ല. പാർട്ടി സഖാക്കൾ പോലും ഈ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ തിരിഞ്ഞ കാലഘട്ടമാണിത്. സിപിഎമ്മിന്റെ ലഹരി–മദ്യ–ക്വട്ടേഷൻ മാഫിയ കൂട്ടുകെട്ട് ഇപ്പോൾ അവർക്കു നേരെ തന്നെ തിരിഞ്ഞു കുത്തുകയാണ്.’ കെ.സുധാകരൻ പറഞ്ഞു.

13ന് കലക്ടറേറ്റ് പടിക്കൽ പ്രതിഷേധ സംഗമം നടക്കുമെന്നു യുഡിഎഫ് നേതാക്കൾ അറിയിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു അധ്യക്ഷത വഹിച്ചു.കൺവീനർ അബ്ദുൽ കരീം ചേലേരി,  ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, എ.ഡി. മുസ്തഫ, സി.എ. അജീർ ,കെ.ടി. സഹദുല്ല, അൻസാരി തില്ലങ്കേരി, വത്സൻ അത്തിക്കൽ ,റോജസ് സെബാസ്റ്റ്യൻ, വി.പി. സുഭാഷ് 

സി.കെ.സഹജൻ, വി.സുരേന്ദ്രൻ, തോമസ് വക്കത്താനം, ടി.ജനാർദനൻ ,ടി.കെ.അജിത്, പി.എം.മുഹമ്മദ് കുഞ്ഞി ഹാജി, എൻ.ബാലകൃഷ്ണൻ , സി.സമീർ, ഇ.പി.ഷംസുദ്ദീൻ, എസ്.കെ. പി. സക്കരിയ, പി.കെ. ജനാർദനൻ, എൻ.പി.താഹിർ, സി.വി.ഗോപിനാഥ് , എസ്.എ. ഷുക്കൂർ ഹാജി, ടി.വി. രവീന്ദ്രൻ , പി.കെ. ഷാഹുൽ ഹമീദ്,സി.കെ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS