10 ലക്ഷത്തിന്റെ ലഹരിമരുന്നുമായി പിടിയി‍ൽ

പി.കെ.സമീർ, എസ്.എം.ജസീർ
പി.കെ.സമീർ, എസ്.എം.ജസീർ
SHARE

ഇരിട്ടി∙ വാഹനപരിശോധനയ്ക്കിടെ, കേരള - കർണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന 300 ഗ്രാം മെത്താഫിറ്റമിൻ ലഹരിമരുന്നുമായി 2 യുവാക്കൾ പിടിയിലായി. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു. ഉളിയിൽ സ്വദേശികളായ കുന്നിൻകീഴിലെ എസ്.എം.ജസീർ (42), നരയംപാറയിലെ പി.കെ.സമീർ (39) എന്നിവരാണ് പിടിയിലായത്. കാറിന്റെ ഡാഷ് ബോ‍ഡിലായിരുന്നു ലഹരി സൂക്ഷിച്ചിരുന്നത്. ബുധൻ രാത്രി 11ന് ഇരിട്ടി സിഐ: കെ.ജെ.വിനോയിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

എസ്ഐ എ.സുനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, ജിയാസ്, ഷിഹാബുദ്ദീൻ, ജില്ലാ പൊലീസിന്റെ നർകോട്ടിക് വിഭാഗം എഎസ്ഐമാരായ രാജീവൻ, ജിജിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീഷ്, ഷൗക്കത്തലി, സിപിഒ: അനൂപ് എന്നിവരും എംഡിഎംഎ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായവരെ മട്ടന്നൂർ കോടതി 2 ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS