ADVERTISEMENT

കല്യാശ്ശേരി∙ സുകുമാർ അഴീക്കോടിന്റെ ഓർമകൾ പങ്കുവച്ചു പറശ്ശിനിക്കടവിൽ സാംസ്കാരിക ജലയാത്രയും അഴീക്കോട് സ്മൃതി സംഗമവും നടന്നു. കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വളപട്ടണം പുഴയിലെ ബോട്ടുയാത്രയ്ക്കിടെ നടന്ന സ്മൃതി സംഗമത്തിൽ സുകുമാർ അഴീക്കോട് സാംസ്കാരിക കേന്ദ്രം ചെയർമാൻ ഡോ.എ.കെ.നമ്പ്യാർ അധ്യക്ഷത വഹിച്ചു.

ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ കെ.വി.ഫിലോമിന, കെ.ബാലകൃഷ്ണൻ, കെ.ടി.ശശി, ഒ.സി.മോഹൻരാജ്, ബാലകൃഷ്ണൻ കൊയ്യാൽ, കെ.കെ.ആർ.വെങ്ങര, എം.സി.ശ്രീജ, പി.എം.ജനാർദനൻ, പ്രശാന്ത്കൃഷ്ണൻ, ഷാജി കണ്ണാടിയൻ, ദാമോദരൻ കല്യാശ്ശേരി, എം.ടി.മനോജ്, മോഹനൻ പൊന്നമ്പത്ത്, ദിനേശൻ യമുനാതീരം, കെ.വി.മധുകുമാർ എന്നിവർ പ്രസംഗിച്ചു. 24ന് കണ്ണൂരിൽ സുകുമാർ അഴീക്കോട് അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com