ADVERTISEMENT

പാപ്പിനിശ്ശേരി ∙ പ്രകൃതിദത്ത പാനീയത്തിന്റെ വ്യത്യസ്ത നിറവും മണവും രുചിയും ആസ്വദിച്ച് ജില്ലയിലെ വിദ്യാലയങ്ങളിൽ ഹാപ്പി ഡ്രിങ്ക്സ് പദ്ധതി കുട്ടികളുടെ ഉത്സവമായി മാറി. കൃത്രിമ പാനീയങ്ങൾക്ക് പകരം മായമില്ലാത്തവ തയാറാക്കാൻ സർവ ശിക്ഷാ കേരളം നടപ്പിലാക്കുന്ന പദ്ധതിക്ക് ഇന്നലെ തുടക്കമായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലായിരുന്നു വിദ്യാലയങ്ങളിൽ നടന്ന പാനീയ നിർമാണ ശിൽപശാല.

പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയോടൊപ്പം മധുരത്തിനു തേൻ മാത്രം ചേർത്താണു പാനീയങ്ങൾ ഒരുക്കിയത്. വൈവിധ്യമേറും 51 പാനീയങ്ങളും നിർമാണ രീതിയും പരിചയപ്പെടുത്തി. ഇളനീർ, കാരറ്റ്, ചെറുനാരങ്ങ, ബീറ്റ്റൂട്ട്, പപ്പായ, പൊതിനയില, മല്ലിയില, ഇഞ്ചി, തണ്ണിമത്തൻ, ചുക്ക്, ചാമ്പയ്ക്ക, മുളക്, മോര് തുടങ്ങിയവ ഉപയോഗിച്ച് ഒട്ടേറെ പാനീയങ്ങൾ തയാറാക്കി.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് അക്കിപ്പറമ്പ് യുപി സ്കൂളിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഇ.സി.വിനോദ് അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി ഉപജില്ലാതല ഹാപ്പി ഡ്രിങ്ക്സ് പദ്ധതി അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് ഉദ്ഘാടനം ചെയ്തു. ബിപിസി: കെ.പ്രകാശൻ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com