മോദിയും പിണറായിയും നാട് മുടിക്കുന്നു: പി.കെ.കുഞ്ഞാലിക്കുട്ടി

കല്യാശ്ശേരി മണ്ഡലം മുസ്​ലിം ലീഗ് സമ്മേളത്തിന്റെ സമാപന പൊതു സമ്മേളനം പഴയങ്ങാടിയിൽ മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി  പി.കെ. കുഞ്ഞാലിക്കുട്ടി  ഉദ്ഘാടനം ചെയ്യുന്നു.
കല്യാശ്ശേരി മണ്ഡലം മുസ്​ലിം ലീഗ് സമ്മേളത്തിന്റെ സമാപന പൊതു സമ്മേളനം പഴയങ്ങാടിയിൽ മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
SHARE

പഴയങ്ങാടി∙ രാജ്യം നേടിയ പുരോഗതിയെ നോട്ട് നിരോധനത്തിലൂടെ തകർത്തെറിഞ്ഞ പ്രധാന മന്ത്രി നരേന്ദ്രമോദിയും കേരളത്തെ കടക്കെണിയിലേക്ക് തളളി വിടുന്ന മുഖ്യ മന്ത്രി പിണറായി വിജയനും നാട് ഭരിച്ച് മുടിക്കുകയാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മൂന്ന് ദിവസങ്ങളിലായി  നടന്ന കല്യാശേരി നിയോജക മണ്ഡലം മുസ്​ലിം ലീഗ് സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന ഭരണമാണ് കേന്ദ്രത്തിലേത്. യുപിഎ സർക്കാർ കൊണ്ട് വന്ന പല പദ്ധതികളും ജനോപകാര പ്രദമായിരുന്നുവെങ്കിൽ ഗ്യാസിന്റെ സബ്സിഡി തുകപോലും തരാതെ വർഗിയ പ്രചാരണം നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് നരേന്ദ്രമോദി. യുഡിഎഫ് സർക്കാർ കൊണ്ട് വന്ന  വികസന പദ്ധതികളാണ് ഇവിടെ ഉളളത്. അതിന് പെയിന്റടിച്ച് ഞങ്ങളുടെ പദ്ധതിയാണ് എന്ന് പറയുന്നതാണ് ഇടത് നയം. നിയോജക മണ്ഡലം മുസ്​ലീം ലീഗ് പ്രസിഡന്റ് എസ്. കെ.പി. സക്കരിയ്യ അധ്യക്ഷത വഹിച്ചു.

അബ്ദുറഹ്മാൻ കല്ലായി, അബ്ദുൽ കരീം ചേലേരി, റിജിൽ മാക്കുറ്റി, അൻവർ സാദത്ത് പാലക്കാട്, അശ്ക്കർ ഫറോക്ക്, സി.പി..റഷീദ്, ടി.എൻ.എ.ഖാദർ,കെ.വി.മുഹമ്മദലി ഹാജി, കെ.ടി.സഹദുല്ല, ഗഫൂർ മാട്ടൂൽ, സഹീദ് കായിക്കാരൻ, ടി.പി.അബ്ബാസ് ഹാജി, അസ്​ലം കണ്ണപുരം, മുസ്തഫ കടന്നപ്പളളി, പി.വി.ഇബ്രാഹിം, എ.പി.ബദറുദ്ദീൻ, എം.പി.ഉണ്ണിക്കൃഷ്ണൻ, കെ.ബ്രിജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

എത്തിയത് വൻ ജനാവലി

പഴയങ്ങാടി∙ മുസ്​ലിം ലീഗ് കല്യാശേരി മണ്ഡലം സമ്മേളനം പഴയങ്ങാടിയെ പച്ചക്കടലാക്കി. മൂന്ന് ദിവസമായി നടന്ന സമ്മേളനത്തിന്റെ സമാപനം കുറിച്ച് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കു‍ഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്ത പൊതു സമ്മേളനത്തിൽ വൻ ജനാവലിയാണ് എത്തിയത്. ഉച്ച മുതൽ ആവേശപൂർവം പ്രവർത്തകർ എത്തുന്ന കാഴ്ചയായിരുന്നു. രാവിലെ പുതിയങ്ങാടിൽ നടന്ന പ്രതിനിധി സമ്മേളനം അഭിഭാഷകൻ ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.

എസ്.കെ.പി.സക്കരിയ്യ അധ്യക്ഷത വഹിച്ചു. മിസ് ഹാബ് കിഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. വൈകിട്ട് നടന്ന പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് എസ്.കെ.പി.സക്കരിയ്യ, ജനറൽസെക്രട്ടറി ഗഫൂർ മാട്ടൂൽ, കെ.വി. മുഹമ്മദലി, പി.ഒ.പി. മുഹമ്മദലി, ടി.പി.അബ്ബാസ്, അസ് ലം കണ്ണപുരം,  മുസ്തഫ കടന്നപ്പളളി, പി.വി.ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS