ലഹരിക്കെതിരെ മെഗാ ഷോ നടത്തി ജനമൈത്രി പൊലീസ്

കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന പുഷ്പോത്സവത്തിൽ തിരുവനന്തപുരം ജനമൈത്രി പൊലീസ് ഡ്രാമ ആൻഡ് ഓർക്കസ്ട്ര ടീം ലഹരിക്കെതിരെ നടത്തിയ ‘യോദ്ധാവ്’ മെഗാ ഷോയിൽ നിന്ന്. 				          ചിത്രം: മനോരമ
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന പുഷ്പോത്സവത്തിൽ തിരുവനന്തപുരം ജനമൈത്രി പൊലീസ് ഡ്രാമ ആൻഡ് ഓർക്കസ്ട്ര ടീം ലഹരിക്കെതിരെ നടത്തിയ ‘യോദ്ധാവ്’ മെഗാ ഷോയിൽ നിന്ന്. ചിത്രം: മനോരമ
SHARE

കണ്ണൂർ ∙ പൊലീസ് മൈതാനിയിൽ നടക്കുന്ന പുഷ്പത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ജനമൈത്രി പൊലീസ് ഡ്രാമ ആൻഡ് ഓർക്കസ്ട്ര ടീം ലഹരിക്കെതിരെ ‘യോദ്ധാവ്’ മെഗാ ഷോ നടത്തി. ലഹരി ഉപയോഗത്തെ തുടർന്ന് ഉണ്ടാകുന്ന രോഗങ്ങളും അതു സമൂഹത്തിൽ ഉണ്ടാക്കുന്ന വിപത്തുമാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള സ്കിറ്റിലൂടെ അവതരിപ്പിച്ചത്.

25 പൊലീസുകാരാണു നൃത്തവും സംഗീതവും സ്കിറ്റും കൂടി ചേർന്ന മെഗാ ഷോ അവതരിപ്പിച്ചത്. നാട് നേരിടുന്ന എറ്റവും വലിയ വിപത്തായ ലഹരി മരുന്നുകളുടെ ഉപയോഗവും വിതരണവും തടയുന്നതിന് സർക്കാരും കേരള പൊലീസും ചേർന്ന് ആവിഷ്കരിച്ച കർമ പദ്ധതിയാണ് യോദ്ധാവ്. ബഷീർ മണക്കാട് ആണു രചന നിർവഹിച്ചത്.

ലഹരി മുക്ത കേരളത്തിനായി നാമോരുത്തരും അണി ചേരണമെന്ന ആഹ്വാനമാണ് യോദ്ധാവ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. എഎസ്പി എ.വി.പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ പി.വി.രത്നാകരൻ, ജോയിന്റ് കൺവീനർ കെ.പി.വിനോദ്, ജനമൈത്രി പൊലീസ് അസിസിറ്റൻ‌ഡ് ഡിസ്ട്രിക്ട് നോഡൽ ഓഫിസർമാരായ എസ്ഐ എൻ.സതീശൻ, എസ്ഐ കെ.പി.അനീഷ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS