ഇരിട്ടി∙ കൂട്ടുപുഴയിൽ കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ വൻ എംഡിഎംഎ വേട്ട. 17.62 ഗ്രാം ലഹരിമരുന്നുമായി നാറാത്ത് സ്വദേശി ആറാംപീടികയിലെ കലങ്ങോത്ത് വീട്ടിൽ കെ.സജീറി (38) നെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി.ജനാർദനന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
എംഡിഎംഎ 10 ഗ്രാമിന് മുകളിൽ കൈവശം വച്ചാൽ 10 മുതൽ 20 വർഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രിവന്റീവ് ഓഫിസർ കെ.സി.ഷിബു, സിഇഒമാരായ സി.പങ്കജാക്ഷൻ, ഇ.സുജിത്ത്, പി.ടി.ശരത്ത്, കെ.സരിൻ രാജ്, കെ.വിഷ്ണു, എക്സൈസ് ഡ്രൈവർ സജീഷ് എന്നിവരും സ്ക്വാഡിലുണ്ടായിരുന്നു.