പയ്യന്നൂർ ∙ ടൗണിലെ ജുമാ മസ്ജിദിൽ നിന്ന് വിലകൂടിയ വാച്ച് കവർന്ന കേസിൽ കർണാടക ബൽത്തങ്ങാടിയിലെ അത്തർ വ്യാപാരി അബ്ദുൽ ബഷീറി (80)നെ എസ്ഐ സിസി ഏബ്രഹാം അറസ്റ്റ് ചെയ്തു. മസ്ജിദിൽ നമസ്കാരത്തിനെത്തിയ ടൗണിലെ മൊബൈൽ ഷോപ്പ് ഉടമ ഉടുമ്പുന്തലയിലെ കെ.പി.അഷറഫിന്റെ വച്ചാണ് മോഷ്ടിച്ചത്. അഷറഫ് വാച്ച് അഴിച്ച് വച്ചപ്പോഴാണ് മോഷണം നടത്തിയത്. സിസിടിവിയിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18നായിരുന്നു സംഭവം
വാച്ച് കവർന്നയാൾ പിടിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.