ചെറുപുഴ∙ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന ഓട്ടോ ടാക്സി ഓട്ടോറിക്ഷയിൽ ഇടിച്ചു 3 പേർക്ക് പരുക്കേറ്റു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ലിയോ കരിശേരിയിൽ (38), സജേഷ് കുന്നുമ്മൽ (33), അനി മൂന്നുവീട്ടിൽ(41) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5ന് ആണ് അപകടം. ചെറുപുഴയിൽ നിന്നു വരികയായി ഓട്ടോ ടാക്സി നിയന്ത്രണം വിട്ടു കോക്കടവ് ടൗണിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തെറിച്ചു സമീപത്തു നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. 3 വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു.
ഓട്ടോ ടാക്സി ഓട്ടോറിക്ഷയിൽ ഇടിച്ച് 3 പേർക്ക് പരുക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.