ADVERTISEMENT

പുതിയങ്ങാടി∙ ചൂട്ടാട് പുതിയവളപ്പ് കടപ്പുറത്ത് മണൽക്കടത്ത് തുടരുന്നു.പുലിമുട്ട് നിർമാണത്തിനായി ഒരുക്കിയ താൽക്കാലിക പാത മണൽക്കടത്തിന് ഉപയോഗിക്കുന്നതായി പരാതി.  ദിനം പ്രതി ലോഡ് കണക്കിന് മണ്ണാണ് ഇവിടെ നിന്ന് കൊണ്ടു പോകുന്നത്. പുലിമുട്ട് നിർമാണത്തിനായി ഒരു മാസം മുൻപാണ് ഇവിടെ താൽക്കാലിക റോഡ് നിർമിച്ചത്.ഇതിന് സമീപത്ത് മണൽചാക്ക് കൊണ്ട് ബണ്ട് നിർമിച്ച് കടപ്പുറത്തേക്ക്  സമാന്തരപാത ഒരുക്കി മണൽ കടത്തുന്നത്. 

 രാത്രിയിലും പുലർച്ചെയുമാണ് മണൽക്കടത്ത്. മണൽ കടത്ത് തുടർന്നാൽ പുലിമുട്ട് നിർമാണത്തിന് തന്നെ ഭീഷണിയാണ്. മൂന്ന് മാസം മുന്നേ ഇവിടെ നിന്ന് വൻതോതിൽ മണൽക്കടത്ത് ശ്രദ്ധയിൽ പെട്ട പഴയങ്ങാടി പൊലീസ്  കർശന നടപടിയുമായി രംഗത്ത് വന്നത്.  ലോറി കടപ്പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്ത് വലിയ കുഴികൾ നിർമിച്ച് മണൽക്കടത്ത് ഒരു പരിധി വരെ തടഞ്ഞിരുന്നു. ഇപ്പോൾ പുലിമുട്ട് നിർമാണത്തിനായി ഒരുക്കിയ റോഡ് മറയാക്കിയാണ് മണൽക്കടത്ത് വീണ്ടും സജീവമായതെന്ന് നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com