ഗവ. മെഡിക്കൽ കോളജ് ശുചിമുറിയിൽ ആക്രമണം; നശിപ്പിച്ചത് 2 ലക്ഷം രൂപ വിലവരുന്ന സാമഗ്രികൾ

HIGHLIGHTS
  • നശിപ്പിച്ചത് 2 ലക്ഷം രൂപ വിലവരുന്ന സാമഗ്രികൾ
ക്ലോസറ്റ് സീറ്റ് കവർ ഇളക്കിമാറ്റിയ നിലയിൽ
SHARE

പരിയാരം∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ആശുപത്രി വാർഡുകളിൽ 2 മാസം മുൻപ് തുറന്ന ശുചിമുറികൾ നശിപ്പിച്ചു. ഏഴ്, മൂന്ന് നിലകളിലെ ശുചിമുറികളിലാണ് ആക്രമണം നടന്നത്. 2 ലക്ഷം രൂപ വിലവരുന്ന സാമഗ്രികൾ നശിപ്പിച്ചു. കാലിയായ മദ്യ കുപ്പികൾ വലിച്ചെറിഞ്ഞു.

59 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആശുപത്രിയിലെ വിവിധ വാർഡുകളിൽ നവീകരണ പ്രവൃത്തി നടക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ നിലകളിലുള്ള പൊതു ശുചിമുറികളും വാർഡുകളിലെ ശുചിമുറികളും പുതുക്കിപ്പണിയുന്നുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് പൊലീസിൽ പരാതി നൽകി.

പരിയാരത്തെ മോഷ്ടാക്കളെ പിടിക്കാതെ പൊലീസ്

പരിയാരം ∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ ഉപകരണം നശിപ്പിച്ച സംഭവത്തിലും ചികിത്സാ ഉപകരണം കവർന്നതടക്കമുള്ള മോഷണക്കേസുകളിലും പ്രതികളെ പിടിക്കാതെ പൊലീസ്. അന്വേഷണത്തിന്റെ പാതിവഴിയിൽ പൊലീസ് കേസ് നിർത്തിവച്ചു.

കഴിഞ്ഞ വർഷം ഏപ്രിലിൽ കാത്ത്‌ ലാബ് നശിപ്പിച്ച സംഭവത്തിലും ശസ്ത്രക്രിയാ വാർഡിൽ നിന്നും 7 ലക്ഷം രൂപയുടെ ലാറൻ ജോസ് കോപ്പി ഉപകരണം കവർച്ച നടത്തിയ സംഭവത്തിലുമാണു പൊലീസ് കുറ്റക്കാരെ പിടികൂടാതെ അന്വേഷണം നിർത്തിവച്ചത്. പരിയാരത്ത് വ്യാപകമായി ലാപ് ടോപ്പ്, മൊബൈൽ ഫോൺ, പണം തുടങ്ങിയവ മോഷണം പോകുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS