ADVERTISEMENT

എളയാവൂർ ∙ ടിപ്പർ ലോറിയും കാറും ബസും കൂട്ടിയിടിച്ച് അപകടം. മേലെചൊവ്വ – മട്ടന്നൂർ റോഡിൽ എളയാവൂർ സോണൽ ഓഫിസിനു സമീപത്തെ ഇന്നലെ രാവിലെ 8നാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്കു  വരികയായിരുന്ന ലോറി അതേ ദിശയിൽ വരികയായിരുന്ന കാറിനു പിറകിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ റോഡിന്റെ മറുഭാഗത്തേക്കു നീങ്ങി.

ഈ സമയം കണ്ണൂർ ഭാഗത്തു നിന്നു വന്ന  ബസ് കാറിൽ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറെ കാറിന്റെ വാതിൽ പൊളിച്ചാണു പുറത്തെടുത്തത്. ബസിലുണ്ടായിരുന്ന ചില യാത്രക്കാർക്കും പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ ‌തുടർന്ന് റൂട്ടിൽ ഏറെ നേരത്തേക്കു ഗതാഗതം നിലച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com