കണ്ണൂർ ∙ വേനൽക്കാല സമയക്രമത്തിൽ (സമ്മർ ഷെഡ്യൂൾ) കണ്ണൂരിൽ നിന്ന് കൂടുതൽ സർവീസുകൾ.
26ന് നിലവിൽ വരുന്ന ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 268 സർവീസുകളാണ് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആഴ്ചയിൽ 142 ആഭ്യന്തര സർവീസുകളും 126 രാജ്യാന്തര സർവീസുകളും ഉൾപ്പെടെയാണ് ഇത്.വിന്റർ ഷെഡ്യൂളിൽ 239 സർവീസുകളായിരുന്നു.
എല്ലാ ചൊവ്വാഴ്ചകളിലും വാരാണസിയിലേക്കു നേരിട്ടുള്ള സർവീസ് ഇൻഡിഗോ സമയക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ 9 നഗരങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് നേരിട്ട് യാത്ര ചെയ്യാം. ആഴ്ചയിൽ ബെംഗളൂരുവിലേക്ക് 44 സർവീസുകളും മുംബൈയിലേക്ക് ആഴ്ചയിൽ 28 സർവീസുകളും ഉണ്ടാകും.
അബുദാബിയിലേക്ക് 24, ബഹ്‌റൈനിലേക്ക് 2, ദമാമിലേക്ക് 4, ദോഹയിലേക്ക് 24, ദുബായിലേക്ക് 28, ജിദ്ദയിലേക്ക് 4, കുവൈത്തിലേക്ക് 10, മസ്കത്തിലേക്ക് 12, റിയാദിലേക്ക് 4, ഷാർജയിലേക്ക് 14 എന്നിങ്ങനെയാണ് ഓരോ ആഴ്ചയും കണ്ണൂരിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾ.