കണ്ണപുരം ∙ പാപ്പിനിശ്ശേരി–പിലാത്തറ കെഎസ്ടിപി റോഡ് കണ്ണപുരത്ത് കാർ നിയന്ത്രണം വിട്ടു കലുങ്കിന്റെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചു തകർന്ന് 2 യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാവിലെ കണ്ണപുരം പാലത്തിനു സമീപമായിരുന്നു അപകടം.
കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി നാരായണൻകുട്ടി, മഞ്ചേശ്വരം സ്വദേശി മനോജ് കുമാർ എന്നിവർക്കാണ് പരുക്ക്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാടേക്കു പോയ കാർ കണ്ണപുരം പാലം കഴിഞ്ഞയുടനെ ഇറക്കത്തിൽ വച്ചാണ് അപകടത്തിനിടയാക്കിയത്.