കേളകം ∙ കടലാസ് നോട്ട് നൽകി ഓട്ടോറിക്ഷ ഡ്രൈവറെ കബളിപ്പിച്ചു. 20 രൂപയുടെ നോട്ടിന് പകരമാണ് വ്യാജ നോട്ട് നൽകി കബളിപ്പിച്ചത്. കേളകം സ്റ്റാൻഡിലെ മുണ്ടക്കോട്ട് സരസൻ എന്ന ഡ്രൈവർക്കാണ് വ്യാജ നോട്ട് ലഭിച്ചത്. രാവിലെ ഓട്ടം പോയി വന്ന് പണം എണ്ണി നോക്കുന്നതിനിടയിലാണ് തീരെ കനം കുറഞ്ഞ നോട്ട് ശ്രദ്ധിക്കുന്നത്.
റിസർവ് ബാങ്ക് എന്നതിന് പകരം ചിൽഡ്രൻസ് ബാങ്ക് എന്നും നമ്പറിന് പകരം ഫുൾ ഫൺ എന്നും എഴുതിയ നോട്ടാണ് ലഭിച്ചത്. നോട്ടിലെ ഗാന്ധിജിയുടെ ചിത്രവും അച്ചടിയും നിറവും എല്ലാം യഥാർഥ നോട്ടിനെ വെല്ലുന്നതാണ്. കേളകത്ത് മുൻപും സമാനമായ തട്ടിപ്പു നടന്നിട്ടുണ്ട്.