ആറളത്ത് കാട്ടുതീ; തീ പടർന്നത് 30 ഏക്കറിലധികം സ്ഥലത്ത്

HIGHLIGHTS
  • തീ പടർന്നത് 30 ഏക്കറിലധികം സ്ഥലത്ത്
ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ ഇന്നലെ ഉണ്ടായ കാട്ടുതീ.
ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ ഇന്നലെ ഉണ്ടായ കാട്ടുതീ.
SHARE

കോച്ചിക്കുളം ∙ ആറളം വന്യജീവി സങ്കേതത്തിൽ കാട്ടുതീ. അടക്കാത്തോട് ടൗണിനു വടക്ക് ഭാഗത്തായി ചീങ്കണ്ണി പുഴയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ കോച്ചിക്കുളം പ്രദേശത്തെ ഉൾവനത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്. ഉണങ്ങിയ മുളങ്കൂട്ടത്തിനു തീ പിടിച്ചതിന് ശേഷം അടിക്കാടുകളിലേക്കും വ്യാപിക്കുകയായിരുന്നു. കാറ്റുണ്ടായിരുന്നതിനാൽ തീ അതിവേഗം വ്യാപിച്ചു.

പേരാവൂർ ഫയർഫോഴ്സും സിവിൽ ഡിഫൻസ് പ്രവർത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരും വൈകിട്ട് 7 വരെ പരിശ്രമിച്ചാണു തീ വ്യാപനം തടഞ്ഞു. 30 ഏക്കറിൽ അധികം സ്ഥലത്തു തീ പടർന്നു. അടയ്ക്കാത്തോട് ടൗണിൽ നിന്നവരാണ് തീ പിടിത്തം കണ്ടത്. വനത്തിന് ഉള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരും വനം വകുപ്പും ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർ ബ്രേക്ക് ഉണ്ടാക്കി വ്യാപനം തടഞ്ഞു.

എഎസ്ടിഒമാരായ ആർ.ജയസിംഹൻ, ഇ.സുധീർ, എഫ്ആർഒഡിമാരായ ജിതിൻ ശശീന്ദ്രൻ, വി.കെ.ജോൺസൺ, കെ.അനീഷ്, ഫയർമാൻമാരായ പി.കെ.രാജേഷ്, നവേദ്, ജാഫർ, രമേശൻ, ഹോം ഗാർഡുമാരായ എ.ഡി.ജോസഫ്, രമേഷ് കുമാർ, സിഡി അംഗങ്ങളായ കെ.ടി.തോമസ്, ടി.എം.മാത്യു, തോമസ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS