ലൈഫ് മിഷൻ: ആദ്യ ഭവന സമുച്ചയം ഏപ്രിൽ 8ന് തുറന്നു കൊടുക്കും, 400 ചതുരശ്ര അടിയിൽ 44 ഫ്ലാറ്റുകള്‍...

HIGHLIGHTS
  • 3 ഘട്ടങ്ങളിലായി ജില്ലയിൽ 6751 വീടുകളാണ് പൂർത്തിയാകുന്നത്
കടമ്പൂരിൽ ഉദ്ഘാടനത്തിനൊരുങ്ങിയ ലൈഫ് മിഷൻ ഭവന സമുച്ചയം.
കടമ്പൂരിൽ ഉദ്ഘാടനത്തിനൊരുങ്ങിയ ലൈഫ് മിഷൻ ഭവന സമുച്ചയം.
SHARE

കണ്ണൂർ∙ ലൈഫ് മിഷൻ പദ്ധതി പ്രകാരം ജില്ലയിലെ ആദ്യ ഭവന സമുച്ചയം കടമ്പൂരിൽ ഏപ്രിൽ എട്ടിനു 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 3 ഘട്ടങ്ങളിലായി ജില്ലയിൽ ഇതുവരെ 6751 വീടുകളാണു പൂർത്തിയാകുന്നത്. പനോന്നേരിയിൽ കടമ്പൂർ പഞ്ചായത്ത് നൽകിയ 40 സെന്റിലാണു ഭവന സമുച്ചയം. 4 നിലകളിലായി 400 ചതുരശ്ര അടിയിൽ 44 ഫ്ലാറ്റുകളാണിവിടെയുള്ളത്.

രണ്ട് കിടപ്പുമുറി, അടുക്കള, ടോയ്‌ലറ്റ്, ബാത്റൂം സൗകര്യങ്ങളോടെയുള്ള ഫ്ലാറ്റിൽ വൈദ്യുതി, ശുദ്ധജല കണക്‌ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. സോളർ സംവിധാനം വഴി കെട്ടിട സമുച്ചയത്തിലെ പൊതു ഇടങ്ങളിൽ വൈദ്യുതി വിളക്കുകൾ ഒരുക്കും. കുഴൽക്കിണറിലൂടെയാണു ശുദ്ധജലം. ജല അതോറിറ്റിയും ശുദ്ധജലം വിതരണം ചെയ്യും.

25,000 ലീറ്ററിന്റെ 2 ടാങ്കുകൾ ഒരുക്കിയിട്ടുണ്ട്. എയ്റോബിക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനവുമുണ്ട്. ഏറ്റവും താഴത്തെ നിലയിലെ ഫ്ലാറ്റുകൾ അംഗപരിമിതരുള്ള കുടുംബങ്ങൾക്കാണ്. 5.68 കോടി രൂപയാണ് അടങ്കൽ തുക. തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണു കൺസൽറ്റൻസി. തെലങ്കാനയിലെ പെന്നാർ ഇൻഡസ്ട്രീസ് കരാറുകാർ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA