കൊളച്ചേരി ∙ ചേലേരി വൈദ്യരുകണ്ടിക്കു സമീപം ആറുപേർക്കു തെരുവു നായയുടെ കടിയേറ്റു. ചേലേരി സ്വദേശികളായ ആർ. ജയരാജൻ (44), എം.വി.സാവിത്രി(64), ദേവി മാണിക്കോത്ത്(60), സി.വി.സാവിത്രി (65), ഉമേഷ് (32), അഴീക്കൽ സ്വദേശി സിനാൻ (22) എന്നിവർക്കാണ് കടിയേറ്റത്. ഇവരിൽ അഞ്ചുപേരെ പരുക്കുകളോടെ ജില്ലാ ആശുപത്രിയിലും, സിനാനെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് പട്ടിയുടെ പരാക്രമം. പരിസരത്തെ വീടുകളിലെ പശുക്കൾക്കും ആടിനും പട്ടിയുടെ കടിയേറ്റു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുൽമജീദ്, വൈസ് പ്രസിഡന്റ് എം.സജ്മ, സ്ഥിരം സമിതി അധ്യക്ഷൻ കെ. ബാല സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗം ഗീത എന്നിവർ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു.