ADVERTISEMENT
പയ്യന്നൂർ ∙ തോട്ടിലെ കോൺക്രീറ്റ് ബീമിൽ പൂജ നടത്തിയ ശേഷം നഗരസഭ ഓഫിസ് കെട്ടിടത്തിലെ കുടുംബശ്രീ ഹോട്ടലിലും ഇലക്ട്രിക്കൽ കടയിലും കവർച്ച. ഹോട്ടലിൽ നിന്ന് പണവും ഇലക്ട്രിക്കൽ കടയിൽ നിന്ന് സാധനങ്ങളും കൊണ്ടുപോയി. കടയിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്.പൊലീസ് അന്വേഷണത്തിനിടയിലാണ് നഗരസഭ ഓഫിസിനോട് ചേർന്നുള്ള പെരുമ്പ തോട്ടിലെ പാലത്തിന്റെ  ബീമിൽ പൂജ നടത്തിയ മാലയും പൂക്കളും പഴങ്ങളും കളഭവും മറ്റും കണ്ടത്. കവർച്ചയ്ക്ക് മുൻപ് കള്ളൻ പൂജ നടത്തിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com