ADVERTISEMENT

തളിപ്പറമ്പ്∙ പ്രായപൂർത്തിയാകാത്ത മകൾ ഇരുചക്ര വാഹനം ഓടിച്ച സംഭവത്തിൽ മാതാവിനെതിരെ കേസെടുത്തു. സയ്യിദ് നഗർ സിഎച്ച് റോഡിലെ വീട്ടമ്മയുടെ പേരിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ട്രാഫിക് എസ്ഐ എം.രഘുനാഥിന്റെ നേതൃത്വത്തിൽ സയ്യിദ് നഗറിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 16 വയസ്സുകാരിയായ പെൺകുട്ടി സ്കൂട്ടറിൽ എത്തിയത്.

തുടർന്ന് ആർസി ഉടമയായ മാതാവിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. 25000 രൂപയാണ് ഇവർ പിഴയായി അടയ്ക്കേണ്ടി വരിക. മാത്രവുമല്ല ഇത്തരം കേസിൽ പിടിയിലാകുന്ന കുട്ടികൾക്ക് പിന്നീട് 25 വയസ്സ് കഴിഞ്ഞാൽ മാത്രമേ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുകയുള്ളൂ.

വാഹനത്തിന്റെ ആർസി ഉടമ ഇത്തരത്തിൽ പിടിയിലാകുന്ന കുട്ടികളുടെ ബന്ധുക്കൾ അല്ലെങ്കിൽ ആർസി ഉടമയുടെ പേരിലും രക്ഷിതാവിന്റെ പേരിലും കേസെടുക്കും. ഇരുവരും 25000 രൂപ വീതം പിഴ അടക്കേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു. ഇതേ രീതിയിൽ 8 വിദ്യാർഥികളെ അടുത്ത കാലത്തായി തളിപ്പറമ്പിൽ പൊലീസ് പിടികൂടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com