ADVERTISEMENT

താലൂക്ക് ആശുപത്രിയിൽ  അവസരം : പേരാവൂർ∙ താലൂക്ക് ആശുപത്രിയിലേക്ക് ദിവസ വേതനം അടിസ്ഥാനത്തിൽ മോഡേൺ മെഡിസിൻ ഡോക്ടർ, ഡയാലിസിസ് ടെക്നിഷ്യൻ ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ്, ഗ്രേഡ് 2 ഹോസ്പിറ്റൽ അറ്റൻഡർ, സ്റ്റാഫ് നഴ്സ് തസ്തികകളിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ ഏപ്രിൽ 11, 13, 17 തീയതികളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടത്തും. ഉദ്യോഗാർഥികളുടെ പ്രായം 40ൽ താഴെ ആയിരിക്കണം.

പിഎസ്‌സി നിർദേശിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. ആശുപത്രി ജോലികളിൽ പരിചയം ഉളളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഡോക്ടർ, ഡയാലിസിസ് ടെക്നിഷ്യൻ ഫാർമസിസ്റ്റ് തസ്തികകളിലേക്കുള്ള ഇന്റർവ്യൂ 11ന് രാവിലെ 10നും നഴ്സിങ് അസിസ്റ്റന്റ്, ഗ്രേഡ് 2 ഹോസ്പിറ്റൽ അറ്റൻഡർ തസ്തികകളിലേക്ക് ഉള്ള ഇന്റർവ്യൂ 13ന് 10 മണിക്കും സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ 17ന് 10 മണിക്കും നടത്തും. കൂടുതൽ വിവരങ്ങൾക്കും 0490 2445355.

കെയർ ടേക്കർ ഒഴിവ്

പേരാവൂർ∙ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന 7 വയോജന കേന്ദ്രങ്ങളിലേക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെയർ ടേക്കർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്എസ്എൽസി പാസായിരിക്കണം. പ്രായം 18 നും 45 നും മധ്യേ. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാർ ആയിരിക്കണം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഏപ്രിൽ 14 വൈകിട്ട് 5 മണിക്ക് മുൻപായി, ശിശു വികസന പദ്ധതി ഓഫിസർ, ഐസിഡിഎസ്, പേരാവൂർ 670673 എന്ന വിലാസത്തിൽ അപേക്ഷകൾ നൽകണം. വിവരങ്ങൾക്ക് 04902447299.

നീറ്റ്, കീം ക്രാഷ് കോഴ്സ്

തളിപ്പറമ്പ് ∙ മെഡിക്കൽ, എൻജിനീയറിങ് പരീക്ഷക്ക് തയാറെടുക്കുന്ന  പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്കായി സർസയിദ് കോളജിൽ 10 മുതൽ നീറ്റ്, കീം ക്രാഷ് കോഴ്സ് ആരംഭിക്കും. താൽപര്യമുള്ളവർ കോളജ് ഓഫിസിൽ നിന്ന് അപേക്ഷാ ഫോറം വാങ്ങണം. ഫോൺ: 9746377146.

ഗെസ്റ്റ് ഇൻസ്ട്രക്ടർ

കണ്ണൂർ ഗവ.ഐടിഐയിൽ ടിഗ് ആൻഡ് മിഗ് വെൽഡിങ് കോഴ്‌സിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. 4ന് രാവിലെ 10.30ന് കൂടിക്കാഴ്ച ഫോൺ: 0497 2835183.

തീയതി നീട്ടി

വനിതാദിനത്തോട് അനുബന്ധിച്ചിച്ച് കെൽട്രോണിന്റെ കണ്ണൂർ, തലശ്ശേരി സെന്ററുകളിൽ ഡിപ്ലോമ ഇൻ മോണ്ടിസറി ടീച്ചർ ട്രെയിനിങ് കോഴ്‌സിൽ പ്രവേശനം എടുക്കുന്നവർക്കുള്ള ഫീസിളവ് 8 വരെ നീട്ടി. 9072592458, 0490 2321888.

ഗീതാ ക്ലാസ്‌ ഇന്ന്

കണ്ണൂർ∙ ചിന്മയ മിഷൻ നേതൃത്വത്തിൽ ഭഗവത് ഗീത രണ്ടാം അധ്യായം സാംഖ്യ യോഗം ആസ്പദമാക്കിയുള്ള ഗീതാ ക്ലാസ്‌ ഇന്നുമുതൽ എല്ലാ ശനിയാഴ്ചയും വൈകിട്ട് 5 മുതൽ 6 വരെ കണ്ണൂർ ചിന്മയ ബാലഭവനിൽ നടക്കും. ചിന്മയ സ്റ്റഡി ക്ലാസ്‌ സേവക് കെ.മോഹനൻ ക്ലാസെടുക്കും.

അങ്കണവാടി വർക്കർ, ഹെൽപ്പർ കൂടിക്കാഴ്ച

പയ്യന്നൂർ∙ അഡീഷനൽ ഐസിഡിഎസ് പരിധിയിൽ വരുന്ന പെരിങ്ങോം-വയക്കര പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ-ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ നൽകിയവർക്ക് 10 മുതൽ 13 വരെയും ചെറുപുഴ പഞ്ചായത്തിലേക്ക് അപേക്ഷ നൽകിയവർക്ക് 17 മുതൽ 20 വരെയും കൂടിക്കാഴ്ച നടത്തും. ഫോൺ: 9447320557, 04985 236166.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com