ADVERTISEMENT

അഴീക്കോട്∙ ഫ്രിജിൽ നിന്നു തീപടർന്ന് വീടിന്റെ അടുക്കള ഭാഗികമായി കത്തി നശിച്ചു. അഴീക്കോട് മീൻകുന്നിലെ എഴുത്താണി ഹൗസിൽ ബിന്ദുവിന്റെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാവിലെ ഒൻപതിനാണ് സംഭവം. ഫ്രിജ് പൂർണമായും അഗ്നിക്കിരയായി. തീപടർന്ന് അടുക്കളയിലെ വീട്ടുപകരണങ്ങളും ഫർണിച്ചറും വാതിലും കത്തിനശിച്ചു.

തീ ഉയർന്നതോടെ വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരുന്നതിന് മുൻപ് കണ്ണൂരിൽ നിന്നെത്തിയ അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫിസർ കെ.വി. ലക്ഷ്മണന്റെ  നേതൃത്വത്തിൽ തീയണച്ചു. ഫ്രിജിന്റെ യന്ത്ര ഭാഗങ്ങളിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. കെ.വി.സുമേഷ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് എന്നിവർ വീട് സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com