ADVERTISEMENT

ചെറുപുഴ ∙ ഇറയത്തോടു ചേർന്ന് കിളിക്കൂട്ടിൽ 2 ലവ്ബേഡ്സ്. ചായ്പിൽ മയക്കം വിടാതെ, തളർന്നുറങ്ങുന്ന കുഞ്ഞിപ്പൂച്ച. ടൈൽസുകൾ തകർന്ന അകത്തളം. വാരിവലിച്ചിട്ട വസ്ത്രങ്ങൾ. സ്റ്റീൽ പാത്രത്തിൽ, പാതി കഴിച്ച ചപ്പാത്തി. വാച്ചാൽ ഗ്രാമത്തിൽ, നാടിനെ നടുക്കിയ കൂട്ട ആത്മഹത്യ നടന്ന വീടിന്റെ ചിത്രമാണിത്. വീട്ടുമുറ്റത്തും പരിസരത്തും എപ്പോഴും കളിച്ചു ചിരിച്ചു നടന്ന 3 കുട്ടികളെയാണു നഷ്ടപ്പെട്ടത്.

എന്താണു സംഭവിച്ചതെന്നു തൊട്ടടുത്ത വീട്ടുകാർക്കു പോലും പറയാൻ കഴിയാത്ത അവസ്ഥ. സംഭവ ദിവസം രാത്രി വീട്ടിൽ നിന്ന് അസ്വഭാവികമായി ഒന്നും കേട്ടില്ലെന്നാണു അയൽവാസികൾ പറയുന്നത്. ഇടയ്ക്കിടെ തർക്കവും കുടുംബപ്രശ്നങ്ങളുമുണ്ടാകുന്ന വീടായതിനാൽ, അധികം അങ്ങോട്ടു ശ്രദ്ധിക്കാറില്ലെന്നും അവർ പറയുന്നു.

kannur-polic-
ചെറുപുഴ പാടിയോട്ടുചാലിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു.

പക്ഷേ, തലേദിവസം വരെ കളിച്ചുല്ലസിച്ചു നടന്നിരുന്ന കുട്ടികളുടെ അപ്രതീക്ഷിത വിയോഗം അവരെ ദുഃഖത്തിലാഴ്ത്തുകയാണ്. ഷാജിയും ശ്രീജയും ഒരുമിച്ചു താമസിക്കാൻ തുടങ്ങിയതോടെ അയൽക്കാർ ഇവരുമായി കാര്യമായ അടുപ്പം കാണിച്ചിരുന്നില്ല. എന്നാൽ 3 കുട്ടികളെയും എല്ലാവർക്കും ഇഷ്ടമായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് അവർ, ആത്മഹത്യാ വിവരം അറിയുന്നതു പോലും. ഷാജിയും ശ്രീജയും ഫോൺ ചെയ്തതനുസരിച്ച്, പൊലീസ് വൈകാതെ തന്നെ വാച്ചാലിലെ വീട്ടിലെത്തിയിരുന്നു.

kannur-enquiry
പാടിയോട്ടുചാലിലെ വീട്ടിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തുമ്പോൾ ഞെട്ടലോടെ നിൽക്കുന്നവർ.‌ ചിത്രങ്ങൾ: ഹരിലാൽ ∙ മനോരമ

എഎസ്ഐ അബീബ് റഹ്മാൻ, പ്രശാന്ത്, സഹദേവൻ എന്നിവരാണ്, ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്തു കയറിയത്. മക്കളായ സൂരജിനെ ഹാളിലെ ഫാനിലും സുജിൻ, സുരഭി എന്നിവരെ പൂർത്തിയാകാത്ത മുകൾ നിലയിലേക്കുള്ള ഒറ്റ മുറിയുടെ മച്ചിലും ശ്രീജയെയും ഷാജിയെയും ബെഡ്റൂമിലെ ഫാനിലുമാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

kannur-surabi-first-husband
ശ്രീജയുടെ ആദ്യ ഭർത്താവ് സുനിൽ മൂന്നു മക്കളും കൊല്ലപ്പെട്ട വിവരമറിഞ്ഞു വിങ്ങിപ്പൊട്ടുന്നു.

ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ച്, മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രി 9നും ആത്മഹത്യാ ഭീഷണി മുഴക്കി ശ്രീജ ചെറുപുഴ പൊലീസിനു ഫോൺ ചെയ്തിരുന്നു. ശ്രീജയുടെ വീട്ടിലെത്തിയ പൊലീസ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയാണു മടങ്ങിയത്. അതേസമയം, വീടിനകത്തു തറയുടെയും അടുക്കളയുടെ വാഷ്ബേസിൻ ഭാഗത്തെയും ടൈലുകൾ തകർത്ത നിലയിലും തുണികൾ വാരിവലിച്ചിട്ട നിലയിലുമാണ്. ജനൽചില്ലുകളും തകർത്തിട്ടുണ്ട്. തകർക്കാനുപയോഗിച്ചതെന്നു കരുതുന്ന ഇരുമ്പുചുറ്റിക വീട്ടിനകത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. ഗർഭിണിയായിരുന്നു മരിച്ച ശ്രീജ.ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവം നടന്ന വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി. 

kannur-surabi-father-and-mother
1.ശ്രീജയുടെ ആദ്യ ഭർത്താവ് സുനിലിന്റെ അമ്മ കാർത്ത്യായനി ചെറുമക്കൾ കൊല്ലപ്പെട്ട വിവരമറിഞ്ഞു പൊട്ടിക്കരയുന്നു. 2.ശ്രീജയുടെ അച്ഛൻ ബാലകൃഷ്ണൻ.

കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ വൻജനക്കൂട്ടമാണെത്തിയത്. വീടും പരിസരവും കനത്ത പൊലീസ് ബന്തവസിലായിരുന്നു. പയ്യന്നൂർ ഡിവൈഎസ്പി കെഇ.പ്രേമചന്ദ്രൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിനോദ് കുമാർ, ഇൻസ്പെക്ടർ  വിനോദ് കുമാർ, എസ്ഐമാരായ എം.പി.ഷാജി, രാഘവൻ, രൂപ മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ ഒട്ടേറെ പൊലീസുകാർ രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ 2 മണിയോടെ പൂർത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com