ADVERTISEMENT

മട്ടന്നൂർ∙ തലശ്ശേരി റോഡിൽ മാളിനു മുന്നിൽ ഓടുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുൻ ഭാഗത്തുനിന്നു പുക ഉയരുകയായിരുന്നു. പുക ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ കാർ നിർത്തി പുറത്തിറങ്ങി. ഉടൻ ഷോപ്പിങ് മാളിലെ ജീവനക്കാരായ ബെന്നി, ശരത്ത് എന്നിവർ മാളിലെ അഗ്നിരക്ഷാ ഉപകരണം കൊണ്ടു വന്ന് തീ കെടുത്തിയതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല.

അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും തീ കെടുത്തി. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പിണറായിയിലെ കുന്നുമ്പ്രത്ത് മനോഹരന്റെ പേരിലുള്ളതാണ് കാർ. രണ്ടു യാത്രക്കാരാണ് ഉണ്ടായിരുന്നത്. തീപിടിച്ചതിനെ തുടർന്നു മട്ടന്നൂർ - തലശ്ശേരി റോഡിൽ അൽപ നേരം ഗതാഗതം തടസ്സപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com