ADVERTISEMENT

പറശ്ശിനിക്കടവ് ∙ സ്നേക്ക് പാർക്കിൽ വീണ്ടും കൗതുകമായി ബെല്ലയ്ക്ക് 6 കുഞ്ഞുങ്ങൾ. ബെല്ല എന്നറിയപ്പെടുന്ന വിറ്റേക്കർ മണ്ണൂലി പാമ്പിനാണ് 6 കുഞ്ഞുങ്ങളുണ്ടായത്. ഏകദേശം 14 ഗ്രാം ഭാരമുള്ള കുഞ്ഞുങ്ങൾക്ക് 23 സെന്റി മീറ്റർ നീളമുണ്ട്. കുറുകിയ തടിച്ച ശരീരമുള്ള ഇവ അപൂർവമായി ഒരു മീറ്റർ വരെ വളരാറുണ്ട്. 

തവിട്ട്, ചാര നിറമുള്ള ഇവയുടെ ശരീരത്തിന്റെ മുകൾ ഭാഗത്ത് ഇരുണ്ട നിറമുള്ള പാടുകൾ കാണാറുണ്ട്. മറ്റു പാമ്പുകളിൽ നിന്നു വ്യത്യസ്തമായി ഇവയുടെ വാൽ തടിച്ചതും ഉരുണ്ടതുമാണ്. ചെറിയ എലികളാണ് പ്രധാന ഭക്ഷണം. ശരീരത്തിനുള്ളിൽ വച്ചു തന്നെ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വരുന്നവരാണ് മണ്ണൂലികൾ.  മെല്ലെ സഞ്ചരിക്കുന്നവരും ഒതുങ്ങിയ സ്വഭാവക്കാരുമാണ്. പെട്ടെന്ന് ചാടിക്കടിക്കുന്ന സ്വഭാവവുമുണ്ട്. ഇവയ്ക്ക് വിഷമില്ല. പെരുമ്പാമ്പുകളെ പോലെ വരിഞ്ഞു മുറുക്കി ഇരകളെ കൊല്ലുന്നവരാണ് ഇവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com