ADVERTISEMENT

ശ്രീകണ്ഠപുരം ∙ ചെങ്ങളായി മുക്കാടത്തെ തണൽ വീട്ടിൽ ഉമ്മയ്ക്കൊപ്പം ഇനി മകൾക്കും റാങ്കിന്റെ തിളക്കം. കണ്ണൂർ സർവകലാശാല ബിഎ ഇക്കണോമിക്സിൽ മകൾ ഷഹാന മൂന്നാം റാങ്ക് കരസ്ഥമാക്കിയതോടെ ഈ കുടുംബത്തിന് അപൂർവനേട്ടം. 2001ൽ എംഎസ്‌സി ഫിസിക്സിലാണ് ഉമ്മ ചപ്പാരപ്പടവ് സ്വദേശിനി പി.പി. റഷീദ രണ്ടാം റാങ്ക് നേടിയത്.

ഇക്കണോമിക്സിൽ തന്നെ പിഎച്ച്ഡ‍ി നേടാനും കോളജ് ലക്ചറാകാനുമാണ് ഷഹാനയുടെ ആഗ്രഹം. ഉമ്മ റഷീദ ഇപ്പോൾ മലപ്പട്ടം എകെഎസ് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപികയാണ്. ചെങ്ങളായി മാപ്പിള എൽപി സ്കൂളിലെ അധ്യാപകൻ എം.പി.എം.അഷ്റഫാണ് ഷഹാനയുടെ പിതാവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com