ADVERTISEMENT

പയ്യന്നൂർ ∙ ട്രെയിൻ എൻജിൻ തകരാറിലായതു മൂലം കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം രണ്ടര മണിക്കൂർ തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക്‌ 12 മണിയോടെയാണ് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ട്രെയിൻ എൻജിൻ ഏഴിമല റെയിൽവേ ഗേറ്റിനു സമീപത്തു തകരാറിലായത്. തുടർന്നു കണ്ണപുരത്തു നിന്ന് എൻജിൻ എത്തിച്ച് ഇതിനെ കെട്ടി വലിച്ചു കൊണ്ടുപോവുകയായിരുന്നു. പഴയങ്ങാടിയിൽ വച്ചു സാങ്കേതിക തകരാർ പരിഹരിച്ച് എൻജിൻ കണ്ണൂരിലെത്തിച്ചു. 

അപ്പോഴേക്കും രണ്ടര മണിക്കൂർ പിന്നിട്ടിരുന്നു. 12.35ന് പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയ ഇന്റർസിറ്റി എക്സ്പ്രസ് അത്രയും സമയം സ്റ്റേഷനിൽ പിടിച്ചിട്ടു. ട്രെയിൻ അനന്തമായി നിർത്തിയിട്ടപ്പോൾ കണ്ണൂരിൽ എൻട്രൻസ് പരീക്ഷയ്ക്കു പോകുന്ന വിദ്യാർഥികളായ യാത്രക്കാർ ബഹളം കൂട്ടി. അതോടെ എൻജിൻ തകരാറിലായതും ട്രെയിൻ പുറപ്പെടാൻ 2 മണിക്കൂറിലധികം സമയമെടുമെടുക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. അതോടെ പരീക്ഷാർഥികൾ മറ്റു വാഹനങ്ങളിൽ കണ്ണൂരിലേക്കു പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com