ADVERTISEMENT

പിണറായി ∙ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുന്നതിലൂടെ കേന്ദ്ര സർക്കാർ കാണിക്കുന്നത് സാഡിസ്റ്റ് മനോഭാവമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള സ്കോളർഷിപ് വിതരണവും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്വർണമെഡൽ വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

‘സമ്പന്നമല്ലാത്ത സംസ്ഥാനത്തിനു സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള അവകാശമുണ്ട്. അതെല്ലാം കേന്ദ്രം കൈയടക്കി. സംസ്ഥാനത്തിന് ആവശ്യമായ പിന്തുണ കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കുന്നില്ല. ദുരന്തകാലത്തു വിതരണം ചെയ്ത അരിക്കു കാശും സേനകളുടെ സേവനത്തിനു കൂലിയും കേന്ദ്രം ചോദിക്കുകയാണ്.

കേന്ദ്രം ഒരു പരിധിയുമില്ലാതെ വായ്പ എടുക്കുമ്പോൾ, സംസ്ഥാനങ്ങൾക്ക് പരിധി വച്ചു.കേരളത്തെ പ്രത്യേക ഉദ്ദേശ്യത്തോടെ കടന്നാക്രമിക്കുകയാണ്. ഇടതുസർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം തൊഴിലാളികൾക്കും പാവപ്പെട്ടവർക്കുമുള്ള ആനുകൂല്യം നിഷേധിക്കില്ല’ – മുഖ്യമന്ത്രി പറഞ്ഞു. 

ബോർഡ് ചെയർമാൻ എൻ.വി.ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ലാപ്ടോപ്പും സ്കോളർഷിപ്പും ഡോ.വി.ശിവദാസൻ എംപിയും വിരമിച്ച തൊഴിലാളികൾക്കുള്ള പാരിതോഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ തൊഴിലാളികളെ അനുമോദിച്ചു.

ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ എം.സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, ബോർഡ് അംഗങ്ങളായ ബേബി കമാരൻ, ടി.എൻ.രമേശൻ, കെ.ദാസൻ, വി.കെ.അജിത്ത് ബാബു, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, ക്ഷേമനിധി ചീഫ് ഇൻസ്പെക്ടർ എം.ജി.സുരേഷ്, പ്രോഗ്രാം കമ്മറ്റി കൺവീനർ വി.വി.രമേശൻ, കെ.ദാസൻ, എം.എസ്.മോഹൻദാസ്, വി.കെ.അജിത്ത് ബാബു, കെ.ശശിധരൻ, കെ.സി.കരുണാകരൻ, പി.വി.രവീന്ദ്രൻ, കെ.ടി.ജോസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com