ADVERTISEMENT

മാതമംഗലം∙ ഒട്ടേറെ കുടുംബങ്ങളുടെയും കൃഷിയുടെയും ജലസ്രോതസ്സുകളായ വണ്ണാത്തിപ്പുഴയും പുഴ വറ്റിവരളുന്നു. മുൻകാലങ്ങളിൽ എല്ലാ മാസവും പുഴയിൽ കുളിക്കാനും കുടിക്കാനും കൃഷിയാവശ്യത്തിനും വെള്ളമുണ്ടായിരുന്നു. എന്നാൽ ഈ വർഷത്തെ കൊടും വേനലിൽ ഒഴുക്ക് നിലച്ചു. ഇപ്പോൾ പുഴ വറ്റി. ആഴമുള്ള ചില പ്രദേശങ്ങളിൽ മാത്രമാണ് വെള്ളമുള്ളത്‌. ചന്തപ്പുര വണ്ണാത്തിപ്പുഴയിൽ നിന്നാണ് പരിയാരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക്ു വെള്ളം പമ്പ് ചെയ്യുന്നത്.

കാർഷികാവശ്യത്തിനായി പുഴയോരങ്ങളിലെ കർഷകരും വെള്ളം പുഴയിൽനിന്ന് പമ്പ് ചെയ്യാറുണ്ട്. ആഴമുള്ള പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ വെള്ളം ലഭിക്കുന്നത്. കുളിക്കാനും അലക്കാനും പുഴയെ ആശ്രയിച്ചിരുന്ന ആയിരക്കണക്കിന് ആളുകളാണ് ഇതുമൂലം കഷ്ടപ്പെടുന്നത്. ഇനിയും മഴ ലഭിച്ചില്ലെങ്കിൽ വെള്ളക്ഷാമം രൂക്ഷമാകും. പുഴയിൽ വെള്ളം വറ്റിയതോടെ പലയിടത്തും കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com