ADVERTISEMENT

ലിറ്റിൽ കൈറ്റ്‌സ്: 8 വരെ അപേക്ഷിക്കാം: ഹൈസ്‌കൂളുകളിലെ 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബ്ബുകളിൽ അംഗത്വമെടുക്കുന്നതിന് എട്ടാം ക്ലാസുകാർക്ക് 8 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കാനുള്ള സംസ്ഥാനതല പരീക്ഷ 13ന് നടക്കും. സ്‌കൂളുകളിൽ നിന്ന് അപേക്ഷാ ഫോറം ലഭിക്കും. പ്രധാനധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്.  www.kite.kerala.gov.in.

ഷട്ടർ തുറക്കും; ജാഗ്രത പാലിക്കണം

ശ്രീകണ്ഠാപുരം മടമ്പം ആർസിബിയുടെയും പയ്യാവൂർ പഞ്ചായത്തിലെ ചമതച്ചാൽ ആർസിബിയുടെയും ഷട്ടറുകൾ രണ്ടാം വാരം ഏതു സമയത്തും തുറക്കാൻ സാധ്യതയുള്ളതിനാൽ ആർസിബികളുടെ മുകൾ ഭാഗത്തെയും താഴ്ഭാഗത്തെയും ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

മദ്രസാധ്യാപക ക്ഷേമനിധി: അപേക്ഷ ക്ഷണിച്ചു

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിനായി മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് അപേക്ഷ ക്ഷണിച്ചു. www.kmtboard.in. ഫോൺ: 0495 2966577

കെൽട്രോണിൽ ടീച്ചർ ട്രെയിനിങ് കോഴ്‌സ്

കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രയ്നിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9072592458, 04902321888.

മത്സ്യഫെഡ് നിയമനം

മത്സ്യഫെഡ് ഫിഷറ്റേറിയൻ മൊബൈൽ മാർട്ട് എന്ന അന്തിപ്പച്ച വാഹനത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഡ്രൈവർ കം സെയിൽസ് മാൻ, സെയിൽസ് വുമൺ കം ബില്ലിങ് എന്നീ ഒഴിവുകളാണുള്ളത്. 5ന് രാവിലെ 11നു മാപ്പിള ബേ ഫിഷറീസ് കോംപ്ലക്‌സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫിസിൽ ഇന്റർവ്യൂ. ഫോൺ:04972731257.

ഇൻസ്ട്രക്ടർ നിയമനം

നടുവിൽ ഗവ.ടെക്നിക്കൽ ഹൈസ്‌ക്കൂളിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോ മൊബൈൽ വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗെസ്റ്റ് വർക്‌ഷോപ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. 5ന് രാവിലെ 11നു ഇലക്ട്രിക്കൽ, 6ന് രാവിലെ 11നു ഇലക്ട്രോണിക്സ്, 7ന് രാവിലെ 11ന്  ഓട്ടമൊബീൽ എന്നിങ്ങനെയാണ് കൂടിക്കാഴ്ച. ഫോൺ: 0460 2251091.

ഡേറ്റ എൻട്രി ഓപ്പറേറ്റർ

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കീഴിൽ ജില്ലാ ഇംപ്ലിമെന്റേഷൻ യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഫോൺ: 0497 2709920.

തീരമൈത്രി കോഓർഡിനേറ്റർഒഴിവ്

സാഫ് ജില്ലാ തീരമൈത്രി പദ്ധതിയിൽ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഫോൺ: 0497 2732487.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

∙ കണ്ണൂർ മാവിലക്കാവ് ക്ഷേത്ര പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.malabardevaswom.kerala.gov.in.  

∙ അഴീക്കോട് പൊക്യാരത്ത് ഭഗവതി ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.malabardevaswom.kerala.gov.in.

എസ്ബിഐ ലോൺമേള ഇന്ന്

കണ്ണൂർ∙ എസ്ബിഐ റീജനൽ ഓഫിസിന്റെ നേതൃത്വത്തിൽ ഇന്ന് 10 മുതൽ 5 വരെ എസ്ബിഐ കണ്ണൂർ മെയിൻ ബ്രാഞ്ച് പരിസരത്ത് ലോൺ മേള നടത്തുന്നു. വിവിധതരം വായ്പകളെ കുറിച്ച് അറിയാനും അപേക്ഷിക്കാനും അവസരം ഉണ്ടായിരിക്കും.

അധ്യാപക നിയമനം

∙ നെരുവമ്പ്രം ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് വിഷയത്തിൽ താൽക്കാലിക അധ്യാപകനെ നിയമിക്കുന്നു. 7ന് രാവിലെ 11നു സ്‌കൂൾ ഓഫിസിൽ നടക്കും. ഫോൺ: 9744267674.

കണ്ണൂർ∙ പിണറായി എകെജി മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ അറബിക് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 6 ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കും.

പിഎസ്​സി ഇന്റർവ്യൂ

∙ ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (ഫസ്റ്റ് എൻസിഎ- മുസ്‌ലീം) (കാറ്റഗറി നമ്പർ 186/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജനുവരി 6ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി 7ന് പിഎസ്​സിയുടെ ജില്ലാ ഓഫിസിൽ ഇന്റർവ്യൂ നടത്തും.

∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (എച്ച്എസ്) (കാറ്റഗറി നമ്പർ 526/2019) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജനുവരി 18ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും ഒറ്റത്തവണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി 8ന് പിഎസ് സിയുടെ ജില്ലാ ഓഫിസിൽ ഇന്റർവ്യൂ നടത്തും. 

∙ സൈനിക ക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ (വിമുക്ത ഭടൻമാരിൽ നിന്നു മാത്രം)(കാറ്റഗറി നമ്പർ: 749/2021) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2022 മാർച്ച് 15ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും അസ്സൽ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി ജൂൺ 9ന് പിഎസ്​സി ജില്ലാ ഓഫിസിൽ ഇന്റർവ്യൂ നടത്തും.

സാന്ത്വനം സ്കോളർഷിപ്

കണ്ണൂർ ∙ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കും കലാരംഗത്തു മികവു തെളിയിച്ച കുട്ടികൾക്കും അഞ്ചാം ക്ലാസ് മുതൽ ഡിഗ്രി പഠനം വരെ പ്രതിവർഷം 10,000 രൂപ വീതം നൽകുന്ന സാന്ത്വനം വയോജന സദനം ‘സാന്ത്വനം’ സ്കോളർഷിപ്പിനായി 26നകം അപേക്ഷിക്കാം. വിലാസം–സെക്രട്ടറി, സാന്ത്വനം വയോജന സദനം, പൂതപ്പാറ, അഴീക്കോട് പിഒ, കണ്ണൂർ–9. 0497 2776502, 9142104659.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com