ആറളം ഫാമിൽ കാട്ടാനക്കുട്ടി ചരിഞ്ഞു; ഒന്നര വർഷത്തിനിടെ ചരിഞ്ഞത് 7 കാട്ടാനകൾ

ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടിയെ ഇന്നലെ ബ്ലോക്ക് 3 ൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയപ്പോൾ
ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടിയെ ഇന്നലെ ബ്ലോക്ക് 3 ൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയപ്പോൾ
SHARE

ഇരിട്ടി∙ ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു. 3–ാം ബ്ലോക്കിൽ പുഴത്തീരത്തെ കാട് നിറഞ്ഞ സ്ഥലത്താണ് ഇന്നലെ വൈകിട്ട് ആറോടെ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം ഉയർന്നതിനെ തുടർന്നു തിരച്ചിൽ നടത്തിയപ്പോഴാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ഇന്ന് നടത്തും.

കഴിഞ്ഞ 25നാണ് ബ്ലോക്ക് 4ൽ ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന കാട്ടാനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. കാട്ടാനക്കുട്ടിയെ വനപാലകർ നിരീക്ഷിച്ചു വരികയായിരുന്നു. 2 ദിവസമായി കുട്ടിയാനയെ കാണാനില്ലായിരുന്നു. കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, കീഴ്പ്പള്ളി ഫോറസ്റ്റർ പി.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ ആർആർടി ഉൾപ്പെടെയുള്ള വനപാലക സംഘം ഫാമിൽ ക്യാംപ് ചെയ്യുന്നുണ്ട്.

ഫാമിലെ കാർഷിക മേഖലയിൽ 70 ഓളം കാട്ടാനകൾ തമ്പടിച്ചിരിക്കുന്നുണ്ടെന്നാണു കണക്ക്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 7 കാട്ടാനകളെയാണു ഫാമിലെ കൃഷിയിടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നു എത്തിയ കാട്ടാനകളാണ് ഫാം കൃഷിയിടം താവളമാക്കിട്ടുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS