പയ്യന്നൂർ ∙ സബ്ജില്ലാ തല പ്രവേശനോത്സവം കുന്നരു എയുപി സ്കൂളിൽ നടന്നു. ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പണ്ണേരി രമേശൻ അധ്യക്ഷത വഹിച്ചു. ഡോ.പി. ഉണ്ണിക്കൃഷ്ണൻ മെമ്മോറിയൽ ലൈബ്രറിയുടെയും പി.ചന്ദ്രൻ മെമ്മോറിയൽ കംപ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു. നവീകരിച്ച കെജി ക്ലാസുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ നിർവഹിച്ചു.

ബിപിസി കെ.സി. പ്രകാശൻ, ഹെഡ്മാസ്റ്റർ പി.വി.വിനോദ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ എൻ.വി.സജിനി, പി.വി സുമതി, മാനേജർ പി.രവീന്ദ്രൻ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി വി.വി.രവീന്ദ്രൻ, പിടിഎ പ്രസിഡന്റ് പി.ജാക്സൺ, മദർ പിടിഎ പ്രസിഡന്റ് കെ.വി. പ്രമീള, കെ.മിനി, സ്റ്റാഫ് സെക്രട്ടറി കെ.വി.പ്രമോദ്, എ.സജിന എന്നിവർ പ്രസംഗിച്ചു.

പെരിങ്ങോം ∙ കൊട്ടും കുരവയും, ഘോഷയാത്രകളുമായി നടന്ന സ്കൂൾ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി. വയക്കര പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം പോത്താം കണ്ടം ഗവ.യു പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.സുഗന്ധി അധ്യക്ഷത വഹിച്ചു.
പ്രിയദർശിനി പ്രവാസി കൂട്ടായ്മ, യൂത്ത് കോൺഗ്രസ് പോത്താംകണ്ടം യൂണിറ്റ് ഏർപ്പെടുത്തിയ പഠനോപകരണങ്ങൾ പഞ്ചായത്തംഗം പുഷ്പ മോഹൻ വിതരണം ചെയ്തു.റിട്ട. പ്രധാന അധ്യാപകൻ വാസുദേവൻ നമ്പീശൻ കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു.
സ്കൂൾ വാർഷിക കലണ്ടർ പ്രകാശനം, ലൈബ്രറി കാറ്റലോഗ് പ്രകാശനം, നവീകരിച്ച ഓഫിസ്മുറിയുടെ ഉദ്ഘാടനം എന്നിവ നടന്നു. പി ടി എ പ്രസിഡന്റ് കെ.രാജേഷ്, മദർ പിടിഎ പ്രസിഡന്റ് കെ.ശ്രീജ, പ്രധാനാധ്യാപകൻ ഐ.സി ശ്രീകുമാർ, സ്റ്റാഫ് സെക്രട്ടറി കലേഷ് എന്നിവർ പ്രസംഗിച്ചു. സനൽപടിക്കാനം അവതരിപ്പിച്ച പാട്ടും പറച്ചിലും അരങ്ങേറി.
ഓലയമ്പാടി ∙ എരമം കുറ്റൂർ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ചട്ട്യോൾ എസ്കെവി യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.രാമ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.കെ.കരുണാകരൻ അധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപിക വി.കെ.സതി, സ്കൂൾ മാനേജർ സി.പി.രാജീവൻ, പിടിഎ പ്രസിഡന്റ് എം.വി.ധനഞ്ജയൻ, പി.വജിത, സി.സുന്ദരൻ, എ.കനകാംബിക, ഒ.സരസ്വതി, കെ.കെ.രശ്മി, എം.വി.ഗോവിന്ദൻ നമ്പൂതിരി പ്രസംഗിച്ചു. വിവിധ സംഘടനകൾ ഏർപ്പെടുത്തിയ പഠനോപകരണങ്ങളുടെ വിതരണവും, പായസ വിതരണവും നടന്നു.
പെരിങ്ങോം ∙ ഗവ.ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവവും,1989– 90 ബാച്ച് സംഭാവന ചെയ്ത പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസി. എം.വി.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം രജനി മോഹൻ അധ്യക്ഷത വഹിച്ചു. വിജയോൽസവവും, അനുമോദന യോഗവും നടന്നു.
ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പഞ്ചായത്തംഗം ഷജീർ ഇക്ബാൽ ഉപഹാര വിതരണം നടത്തി. പൊന്നമ്പാറ സഹകരണ ബാങ്ക് ഏർപ്പെടുത്തിയ പഠനോപകരണങ്ങളുടെ വിതരണം ബാങ്ക് പ്രസിഡന്റ് എം.ഉമ്മറും, കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപെടുത്തിയ സഹായം സുനിൽ ബാലകൃഷണനും വിതരണം ചെയ്തു.
പെടേന ∙ ഗവ.എൽ പി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്തംഗം ഒ.റസിയ ഉദ്ഘാടനം ചെയ്തു. ബിൻസു കുന്നിൻപുറത്ത് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ എ.വിനോദ്, കെ.വി.മനോജ്, സി.പി.റഹ്മത്തുള്ള, ഇ.മനാഫ്, മഹമൂദ് നരിക്കോട് പ്രസംഗിച്ചു.
തവിടിശ്ശേരി ∙ഗവ.ഹൈസ്കൂൾ പ്രവേശനോത്സവവും, വിജയോത്സവവും പഞ്ചായത്തംഗം പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി.മനോഹരൻ അധ്യക്ഷത വഹിച്ചു. പഠനോപകരണങ്ങളുടെ വിതരണം പഞ്ചായത്തംഗം കെ.കമലാക്ഷൻ നിർവഹിച്ചു. പ്രധാന അധ്യാപിക എസ്.വസന്ത, രേഖ ഷാജി, സി.കെ.ശശി, വി.കെ. പ്രസന്നകുമാർ, പി.സരിത പ്രസംഗിച്ചു.
കുറ്റൂർ ∙ ഗവ. യു പി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്തംഗം സി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.കെ.വിനുകുമാർ അധ്യക്ഷനായി. പഞ്ചായത്തംഗം പി.പി.വിജയൻ ,പ്രധാനാധ്യാപിക എം.വി. വരലക്ഷ്മി, കെ.വി.നിത്യ ,കെ.വി.രജനി ,ടി.സതി, കെ .മിനി എന്നിവർ പ്രസംഗിച്ചു. പഠനോപകരണ വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.
പെരുമ്പടവ് ∙ വെള്ളക്കാട് എംഎ എം എൽ പി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്തംഗം അന്നക്കുട്ടി ബെന്നി ഉദ്ഘാടനം ചെയ്തു. പി. എം. ഹഫ്സത്ത് അധ്യക്ഷയായി. പ്രധാനാധ്യാപിക ഷേർളി തോമസ്, എ.പി. സത്താർ, ടി.വി.കുഞ്ഞിക്കണ്ണൻ, കെ.കെ. സുനിൽ കുമാർ, രാമചന്ദ്രൻ നായർ, പി.രവീന്ദ്രൻ, പി.ഇബ്രാഹിം, എൻ.കെ.നളിനി എന്നിവർ പ്രസംഗിച്ചു.
പിലാത്തറ ∙ ചെറുതാഴം സഹകരണ ബാങ്ക് പുറച്ചേരി ഗവ: യു.പി.സ്കുളിലെ വിദ്യാർഥികൾക്ക് കളർ കുടകൾ നൽകി. ചെറുതാഴം പഞ്ചായത്തിലെ എല്ലാ പൊതു വിദ്യാലയങ്ങളിലെയും ഒന്നാം ക്ലാസിൽ പ്രവേശിക്കുന്ന വിദ്യാർഥികൾക്ക് വർഷങ്ങളായി കളർ കുടകൾ നൽകി വരുന്നതിന്റെ ഉദ്ഘാടനം പുറച്ചേരിയിൽ ബാങ്ക് പ്രസിഡന്റ് സി.എം. വേണുഗോപാലൻ നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ് ടി.വി. ധനേഷ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക എം.പി. ലത പ്രസംഗിച്ചു.
കാങ്കോൽ ∙ ആലക്കാട് എൻഎൻ സ്മാരക ജിയുപി സ്കൂൾ പ്രവേശനോത്സവം നടന്നു. പിടിഎ പ്രസിഡന്റ് എം.വി.അജയകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.വി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.ഗീത, കെ.പി.രാഘവൻ, പി.വി.സുരേന്ദ്രൻ, വി.സൗമ്യ, ജ്യോതി എന്നിവർ പ്രസംഗിച്ചു.
വെള്ളൂർ ∙ ജിഎൽപി സ്കൂൾ പ്രവേശനോത്സവം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സി.ജയ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി.ദാക്ഷായണി അധ്യക്ഷത വഹിച്ചു. കെ.വി.ഗിരിജ, കെ.പി.സതീശൻ, വി.വി.സുകു, അമ്പിളി, കെ.സജന എന്നിവർ പ്രസംഗിച്ചു.
പയ്യന്നൂർ ∙ ബിഇഎം എൽപി സ്കൂൾ പ്രവേശനോത്സവം പയ്യന്നൂർ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ.റോബർട്ട് ജോൺ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് സി.വി.ദിലീപ് അധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡന്റ് രമ്യ അനൂപ്, ടി.പി.സുശീല, പ്രധാനാധ്യാപിക ലസിത സാമുവൽ, സ്റ്റാഫ് സെക്രട്ടറി യു.രതീഷ് എന്നിവർ പ്രസംഗിച്ചു