ADVERTISEMENT

മാത്തിൽ ∙ പരിസ്ഥിതിദിനത്തിൽ കാങ്കോൽ ആലപ്പടമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയും ചേർന്ന്  വൃക്ഷത്തൈ വിതരണവും ബ്ലോക്ക്‌ പ്രസിഡന്റ്‌ മഹേഷ്‌ കുന്നുമ്മലിന് അനുമോദനവും സംഘടിപ്പിച്ചു. തൈ വിതരണം മഹേഷ്‌ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.  

പയ്യന്നൂർ ∙ മർച്ചന്റ്സ് യൂത്ത് വിങ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫല വൃക്ഷത്തൈ വിതരണം നടത്തി. യൂത്ത് വിങ് ജില്ലാ കോ ഓർഡിനേറ്റർ വി.പി.സുമിത്രൻ ഉദ്ഘാടനം ചെയ്തു.

കൂക്കാനം ∙ ചക്ക വിഭവങ്ങൾ ഒരുക്കി ചക്ക മഹോത്സവത്തോടെ കൂക്കാനം ഗവ.യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. സാംസ്കാരിക പ്രവർത്തകൻ എം.ശശിമോഹനൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ വി.വി.രവീന്ദ്രന്റെ അധ്യക്ഷത വഹിച്ചു. 

എടാട്ട് ∙ എസ്എൻ ഇംഗ്ലിഷ് സ്കൂൾ പരിസ്ഥിതി ദിനാചരണം പി.വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  

പയ്യന്നൂർ ∙ ദേവാങ്കണം ചാരുഹരിതം പദ്ധതി പരിസ്ഥിതി ദിനത്തിൽ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.പി.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.

പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷനിൽ വൃക്ഷത്തൈ നടീലും ശുചീകരണ പ്രവർത്തനങ്ങളും നടത്തി. റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി.അനൂപ് കുമാർ, തായിനേരി എസ്എബിടിഎം എച്ച്എസ് സ്കൂളിലെ അധ്യാപകൻ കെ.പി.സുഫൈദ്, എം.ടി.കെ.മുനീറ, സ്വജിത്ത്,സറ്റേഷൻ മാസ്റ്റർ മാധവൻ നമ്പൂതിരി  എന്നിവർ പ്രസംഗിച്ചു. 

തായിനേരി ∙ എസ്എബിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പരിസ്ഥിതി ദിനം ആഘോഷിച്ചു. ടി.ഐ.മധുസൂദനൻ എംഎൽഎ മാവിൻതൈ നട്ട് ഉദ്ഘാടനവും ഗ്രീൻ ക്യാംപസ് ക്ലീൻ ക്യാംപസ് ലോഗോ പ്രകാശനവും നിർവഹിച്ചു. കൗൺസിലർ കെ.കെ.സുമ അധ്യക്ഷത വഹിച്ചു.  

വെള്ളൂർ ∙ ചാമക്കാവിന് ചുറ്റും ജിഎൽപി സ്കൂൾ കുട്ടികൾ മനുഷ്യ മതിലൊരുക്കി. കാവിനു ചുറ്റും 10 പച്ചക്കൂടുകൾ നല്ല ഭൂമി ഹരിത സേന സ്ഥാപിച്ചു. നഗരസഭ സ്ഥിരസമിതി അധ്യക്ഷ വി.വി.സജിത  ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി.ദാക്ഷായണി അധ്യക്ഷത വഹിച്ചു.

കടന്നപ്പള്ളി∙കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് ഔഷധത്തോട്ടം, മധുരവനം പദ്ധതി തുടങ്ങി. പ്രധാനാധ്യാപിക പി.ലീന, പി ടി എ പ്രസിഡന്റ് മനോജ് കൈപ്രത്ത് ടി.വി.സന്തോഷ് കുമാർ, ലതീഷ് പുതിയടത്ത്, എം.സിൽജ, എം.ടി.ബാബു, കെ.പി.പ്രേമലത, ടി.പി.സജിത, എം.സുധിഷ,  ടി.വി.ഉമ, ലിജോ വർഗീസ്, പി.ജെ.നാൻസി, കെ.രതീഷ്, ഡീന മാത്യു, എ.സുബൈർ എന്നിവർ പ്രസംഗിച്ചു.

പിലാത്തറ ∙ചെറുതാഴം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മണ്ടൂരിലെ ബാങ്കിന്റെ സ്ഥലത്ത് തൈകൾ നട്ടു. ബാങ്ക് പ്രസിഡന്റ് സി.എം.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. 

വി.വി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

പയ്യന്നൂർ ∙ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, എസ്ബിഐ ഫൗണ്ടേഷൻ, വനം വകുപ്പ്, പയ്യന്നൂർ കോളജ് എന്നിവ ചേർന്ന് പരിസ്ഥിതി ദിനം ആചരിച്ചു. എം.വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കണ്ടൽ പ്രോജക്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് നാറാത്ത്, എരഞ്ഞോളി, അഴീക്കോട് പഞ്ചായത്തുകളുമായി തയാറാക്കിയ ധാരണാപത്രങ്ങളുടെ പ്രഖ്യാപനം നടത്തി. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷ, നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശ്യാമള, വൈൽഡ്‌ ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സിഇഒ ഡോ.രാഹുൽ കോൾ, എസ്ബിഐ ഫൗണ്ടേഷൻ പ്രസിഡന്റ് ലളിത് മോഹൻ എന്നിവർ പ്രസംഗിച്ചു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഗവേഷണത്തിനും സംരക്ഷണത്തിനുമായി പയ്യന്നൂർ കോളജ്, സർ സയ്യിദ് കോളജ്, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുട എന്നിവയുമായി ധാരണാപത്രം ഒപ്പുവച്ചു. ടെക്നിക്കിൽ സെഷൻ ഡോ.കെ.ശിവകുമാർ, ഡോ.കെ.എം.ഖലീൽ ചൊവ്വ എന്നിവർ നയിച്ചു. പയ്യന്നൂർ കോളജ് പ്രിൻസിപ്പൽ ഡോ. വി.എം.സന്തോഷ് അധ്യക്ഷത വഹിച്ചു. സാജൻ ജോൺ, എം.രമിത് എന്നിവർ പ്രസംഗിച്ചു.

തിരുമേനി∙ എസ്എൻഡിപി എൽപി സ്കൂളിന്റെ നേതൃത്വത്തിൽ ചട്ടിയൂർകാവിലേക്ക് പ്രകൃതി സൗഹൃദയാത്ര നടത്തി. 

ചെറുപുഴ∙ യൂത്ത് കോൺഗ്രസ് മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാപ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.മിഥുൻ അധ്യക്ഷത വഹിച്ചു.  

ചെറുപുഴ∙ ജെഎം യുപി സ്കൂളിൽ പരിസ്ഥിതി സന്ദേശ നാടകം, ബോധവൽക്കരണ ഡോക്യുമെന്ററി, വിത്തു വിതരണം, പിറന്നാൾ സമ്മാനമായി സ്കൂളിനു ഒരു പൂച്ചെടി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

പയ്യന്നൂർ ∙ സിപിഎം ഏരിയ കമ്മിറ്റി എകെജി ഭവൻ ബ്രാഞ്ചുമായി ചേർന്ന്‌ പരിസ്ഥിതി ദിനാചരണം നടത്തി.  തൈ നട്ട് സംസ്ഥാന കമ്മിറ്റിയംഗവും ഏരിയ സെക്രട്ടറിയുമായ ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. 

ചരിത്രകാരൻ ഡോ.വി.വി.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പയ്യന്നൂർ ∙ ദേവാങ്കണം ചാരു ഹരിതം പരിസ്ഥിതി ദിനാചരണം മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ പരിപാടി പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്നു. ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ കെ.പി.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.  ലബാർ ദേവസ്വം ബോർഡ് മെംബർ എ.ജനാർദനൻ  ഉദ്ഘാടനം ചെയ്തു. കെ.ഗിരീഷ് തിരുമുമ്പ്, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ ടി.രാജേഷ്, ട്രസ്റ്റി മെംബർ അനിൽ പുത്തലത്ത് എന്നിവർ പ്രസംഗിച്ചു.

പഴയങ്ങാടി∙ കല്യാശ്ശേരി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി പരിസ്ഥിതിദിനത്തിൽ ഓണപ്പറമ്പിൽ തൈകൾ നട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് എസ്.കെ.പി.സക്കരിയ്യ ഉദ്ഘാടനം ചെയ്തു. 

പഴയങ്ങാടി∙ പ്രോഗ്രസീവ് ഇംഗ്ലിഷ് സ്കൂൾ ചെടികൾ നട്ടു. ട്രസ്റ്റ് വൈസ് ചെയർമാൻ  എസ്.എ.പി അബ്ദുൽ സലാം, എ.മുഹമ്മദ് കുഞ്ഞി , പി.കെ. മുഹമ്മദ് സാജിദ് , എൻ. മൂസ , വി.കെ.ഖാലിദ് , എസ്.എൽ.പി.സിദ്ദീഖ്, പ്രിൻസിപ്പൽ ആർ.സുചിത്ര, വി.കെ.സാബിർ , എൻ.ഷീബ, സി.എം.വി.കാവ്യ എന്നിവർ പ്രസംഗിച്ചു .

മാട്ടൂൽ∙ സിഎച്ച് മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാമ്പഴക്കാലം പരിപാടിയുടെ ഭാഗമായി 500 മാവിൻ തൈകൾ സമീപത്തെ വീടുകളിൽ വിതരണം ചെയ്തു.

 പഞ്ചായത്തംഗം ഇന്ദിരാ ജോസ് ഉദ്ഘാടനം ചെയ്തു  എസ്.എം.സി ചെയർമാൻ  പി.കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. 

വെങ്ങര∙ പ്രിയദർശിനി യുപി സ്കൂളിൽ പഞ്ചായത്തംഗം മോഹനൻ കക്കോപ്രവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുധീർ വെങ്ങര  അധ്യക്ഷത വഹിച്ചു. 

ചെങ്ങൽ∙ പ്രിയദർശിനി ക്ലബ് വൃക്ഷത്തൈകൾ നട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com