ADVERTISEMENT

ഓൺലൈൻ സഹായിമാരുടെ നിയമനം : കണ്ണൂർ ഐടിഡിപി ഓഫിസിലും കൂത്തുപറമ്പ്, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലും 2023-24 വർഷത്തിൽ ഓൺലൈൻ സഹായിമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പട്ടികവർഗ യുവതീ യുവാക്കൾക്ക് മാത്രമാണു നിയമനം. 13ന് രാവിലെ 11 മുതൽ 12 വരെ കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷനൽ ബ്ലോക്കിലെ ഐടിഡിപി ഓഫിസിൽ ഇന്റർവ്യൂ. 0497 2700357.

ലക്ഷ്യ സ്‌കോളർഷിപ്: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാർക്കു നൽകുന്ന ലക്ഷ്യ സ്‌കോളർഷിപ് സിവിൽ സർവീസ് പരീക്ഷാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നു മെഡിക്കൽ/എൻജിനീയറിങ് ബിരുദമോ മറ്റു വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ ഉയർന്ന മാർക്കോ നേടിയവർക്ക് അപേക്ഷിക്കാം. 20 വൈകിട്ട് 5ന് അകം ഓൺലൈനായി അപേക്ഷിക്കണം. www.icsets.org 

ട്രോളിങ് നിരോധനം; യോഗം ഇന്ന്

ഈ വർഷത്തെ ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനു ജില്ലയിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുടെ യോഗം ഇന്ന് രാവിലെ 11നു കലക്ടറുടെ ചേംബറിൽ ചേരും.

ദേവസ്വം പട്ടയ കേസുകൾ മാറ്റി

6,7 തീയതികളിൽ കണ്ണൂർ കലക്ടറേറ്റിൽ വിചാരണയ്ക്ക് വച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ യഥാക്രമം ജൂലൈ 19, 20 തീയതികളിലേക്കു മാറ്റിയതായി ലാൻഡ് ട്രിബ്യൂണൽ ഡെപ്യൂട്ടി കലക്ടർ (എൽആർ) അറിയിച്ചു.

തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി

വനം വകുപ്പിൽ ബിഎഫ്ഒ(കേരള വനം വകുപ്പിലെ ഡിപ്പോ വാച്ചർ/റിസർവ് വാച്ചർ/ട്രൈബൽ വാച്ചർ ഒഴികെയുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ നിന്നു തസ്തിക മാറ്റം വഴിയുള്ള നിയമനം-കാറ്റഗറി നമ്പർ 030/2022) തസ്തികയിലേക്ക് 2022 ഫെബ്രുവരി 28ലെ ഗെസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാർഥികൾ ആരും അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പിഎസ്​സി ഓഫിസർ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദായി

ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (നേരിട്ടുള്ള നിയമനം-കാറ്റഗറി നമ്പർ 582/2017) തസ്തികയിലേക്ക് 2020 മാർച്ച് 17നു നിലവിൽ വന്ന 144/2020/ഡിഒസി നമ്പർ റാങ്ക് പട്ടിക കാലാവധി 2023 മാർച്ച് 16ന് അർധരാത്രി പൂർത്തിയായതിനാൽ മാർച്ച് 17 മുതൽ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫിസർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജന കമ്മിഷന്റെ വിവിധ പദ്ധതികളിലേക്ക് ജില്ലാ കോഓർഡിനേറ്റർമാരെയും ജില്ലാ കോഓർഡിനേറ്റർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രണ്ടു സംസ്ഥാനതല പ്രോജക്ട് കോഓർഡിനേറ്റർമാരെയും നിയമിക്കുന്നു. 13നു രാവിലെ 10ന് എറണാകുളം ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കമ്മിഷൻ തലത്തിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം.  www.ksyc.kerala.gov.in 

എച്ച്ഡിസിഎം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ദേശീയ സഹകരണ പരിശീലന കൗൺസിലിന്റെ(എൻസിസിടി) കീഴിലുള്ള പറശ്ശിനിക്കടവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഒരു വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (എച്ച്ഡിസിഎം) കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദവിവരങ്ങൾ www.icmkannur.orgൽ ലഭ്യമാണ്. അവസാന തീയതി 22. 04972784002/2784044

ഗതാഗത നിയന്ത്രണം

അലവിൽ-അഴീക്കോട് റോഡിൽ ഓലാടത്താഴയിൽ സംരക്ഷണ ഭിത്തി നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനങ്ങൾ വേഗം കുറച്ചു നിർമാണ സ്ഥലത്തുള്ള ജോലിക്കാരുടെയും ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ പാലിച്ച് ഓടിക്കണമെന്ന് അധികൃതർ അറിയിച്ചു.

വൈദ്യുതി മുടക്കം

മാതമംഗലം∙ എരമം സൗത്ത്, കണ്ണാപ്പള്ളി പൊയിൽ, എരമം നോർത്ത്, ഉള്ളൂർ ഭാഗങ്ങളിൽ 9–5

പാടിയോട്ടുചാൽ ∙ കരിന്തടം ക്രഷർ, കരിന്തടം ഫോമെക്സ്, എ വൺ വിനീർ ട്രാൻസ്ഫോമർ പരിധിയിൽ – 8–6

അധ്യാപകർ 

പഴയങ്ങാടി∙ മാടായി കോളജിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. അറബിക്, ഇംഗ്ലിഷ്, കൊമേഴ്സ് അഭിമുഖം 8ന് രാവിലെ 10.30ന്. സ്റ്റാറ്റിസ്റ്റിക്സ് , മലയാളം, ബിബിഎ ഉച്ചയ്ക്ക് 12.30ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com