കാങ്കോൽ ∙ കാൽനട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച ശേഷം കാർ വൈദ്യുതി തൂൺ തകർത്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കാങ്കോൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിന് സമീപമാണ് വടശേരിമണലിലെ ശോഭ (40)യെ കാർ ഇടിച്ചുതെറിപ്പിച്ചത്.
പരുക്കേറ്റ ശോഭയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു റോഡരികിലെ ഫുട്പാത്തിലേക്കു ഇടിച്ചു കയറി.