തെരുവുനായയിൽ നിന്ന് അനുജനെ രക്ഷിച്ച് ആറാം ക്ലാസുകാരൻ
Mail This Article
×
ഇരിട്ടി∙ അനിയനെ തെരുവുനായയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടുത്തി 6–ാം ക്ലാസ്സുകാരൻ. പഴയ പാലത്തെ വാഹന പാർക്കിങ് ഗ്രൗണ്ടിൽ വച്ചാണ് സംഭവം. കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെ തെരുവ് നായ ഓടിയെത്തി. ഇതോടെ ഭയന്നു കുട്ടികൾ ചിതറി ഓടി. 1–ാം ക്ലാസ്സുകാരനായ ഫെബിക്ക് ഓടാൻ സാധിച്ചില്ല. ഇതോടെ തെരുവുനായ ഫെബിയെ ആക്രമിക്കുകയായിരുന്നു.ഓട്ടത്തിനിടെ തിരിഞ്ഞു നോക്കുമ്പോൾ അനിയനെ തെരുവുനായ ആക്രമിക്കുന്നതു സഹോദരൻ ഫിനു തിരികെ ഓടിയെത്തി. നായയുടെ പിടിയിൽ നിന്ന് അനുജനെ രക്ഷിക്കുകയായിരുന്നു. ഭയന്നു വിറച്ച അനുജനെയും കൊണ്ടു കൂട്ടുകാരുമൊത്ത് നേരെ വീട്ടിലേക്ക് ഓടി. നായയുമായുള്ള പിടിവലിയിൽ ഫിനുവിന് കൈക്കു പരുക്കുണ്ട്. രക്ഷിതാക്കൾ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഇരിട്ടി പഴയപാലത്തെ നൗഫൽ - ഫൗസിയ ദമ്പതികളുടെ മക്കളാണ് ഫിനുവും ഫെമിയും. ഫിനുവിന്റെ ധീരതയെ നാട്ടുകാരും സ്കൂൾ അധികൃതരും അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.