തെരുവുനായ ഭീതിയിൽ പരിയാരം

Mail This Article
×
പരിയാരം∙ പരിയാരം പഞ്ചായത്തിലെ വിവിധ പ്രദേശത്ത് വീണ്ടും തെരുവു നായ്ക്കളുടെ ആക്രമണം. കഴിഞ്ഞ ദിവസം പരിയാരം വായാട്, പാച്ചേനിയിൽ തെരുവുനായയുടെ കടിയേറ്റു 3 പേർക്ക് പരുക്കേറ്റു. സ്വകാര്യ ആശുപത്രിയിലെ നഴ്സ് പാച്ചേനിയിലെ എ.വി വർഷ(27), പി.പി ഓമന(67)എന്നിവർക്ക് തെരുവു നായയുടെ ആക്രമണത്തിൽ പരുക്കേറ്റു. പരിയാരം ഗവ.മെഡിക്കൽ കോളജിൽ ചികിത്സ തേടി. വായാട് റോഡിൽ നിൽക്കുമ്പോഴാണ് കെ.വി സുഹൈൽ (38)ന് ഇന്നലെ ഉച്ചയോടെ തെരുവുനായയുടെ കടിയേറ്റത്.
കൈയ്ക്ക് പരുക്കേറ്റ സുഹൈൽ പരിയാരം ഗവ.മെഡിക്കൽ കോളജിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വൈകിട്ട് വായാട് വച്ച് പ്രസന്നയെ തെരുവ് നായ കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. പരിയാരത്ത് തെരുവ് നായയുടെ ആക്രമണം ജനങ്ങളെ ഭീതിയിലാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.