ADVERTISEMENT

മുഴപ്പിലങ്ങാട് ∙ തെരുവുനായ്ക്കളുടെ കടിയേറ്റു ഭിന്നശേഷിക്കാരനായ കുട്ടി മരിച്ചതിനു പിന്നാലെ തെരുവുനായ്ക്കൾ 9 വയസ്സുകാരിയെ കൂട്ടമായി ആക്രമിച്ച സംഭവത്തോടെ മുഴപ്പിലങ്ങാട് പ്രദേശം ഭീതിയിലായി. കരുതലോടും ജാഗ്രതയോടെയുമാണു ജനം പുറത്തിറങ്ങുന്നത്. മരിച്ച നിഹാലിനെ ആക്രമിച്ച നായ്ക്കൾ തന്നെയാവണം ജാൻവിയെയും ആക്രമിച്ചതെന്ന സംശയം കൂടി പരന്നതോടെ ജനം കുട്ടികളെ വീടിനകത്താക്കി.

കടകളിലേക്കും ട്യൂഷൻ ക്ലാസുകളിലേക്കും അടക്കം പുറത്തേക്കു പോയ കുട്ടികളെ അന്വേഷിച്ചു രക്ഷിതാക്കൾ പുറത്തേക്കിറങ്ങി. മിക്കവരും കയ്യിൽ വടിയും കല്ലുകളും കരുതിയിരുന്നു.തെരുവുനായ്ക്കളുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവത്തിനു ശേഷം മുഴപ്പിലങ്ങാട് മേഖലയിൽ നിന്ന് 31 തെരുവുനായ്ക്കളെയാണു പിടികൂടി പടിയൂർ എബിസി കേന്ദ്രത്തിലേക്കു കൊണ്ടുപോയത്.

ഇന്നലെ പെൺകുട്ടിയെ തെരുവുനായ്ക്കൾ ആക്രമിക്കുന്നതു നേരിൽ കണ്ട രക്ഷിതാക്കളും സിസിടിവിയിൽ ദൃശ്യങ്ങൾ കണ്ടവരും ഈ തെരുവുനായ്ക്കൾ തന്നെയാണു നിഹാലിനെയും ആക്രമിച്ചിട്ടുണ്ടാവുകയെന്ന സംശയമാണു പ്രകടിപ്പിക്കുന്നത്.  വലിയ പ്രശ്നങ്ങളില്ലാതെ പിടിക്കാൻ നിന്നു കൊടുക്കുന്ന നായ്ക്കളെ മാത്രമാണു മൃഗസംരക്ഷണ വകുപ്പ് പിടിച്ചു കൊണ്ടുപോയതെന്നും അക്രമകാരികളായ നായ്ക്കൾ പ്രദേശത്തു വിഹരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. അക്രമകാരികളായ തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാനുള്ള അടിയന്തര നടപടികൾ ഇനിയും കൈക്കൊണ്ടില്ലെങ്കിൽ മുഴപ്പിലങ്ങാട് മേഖലയിൽ കുട്ടികൾക്കു പുറത്തിറങ്ങാനാകാത്ത അവസ്ഥ വരുമെന്നും ജനം പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com