ADVERTISEMENT

കാർത്തികപുരം∙ നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഉദയഗിരി പഞ്ചായത്തിലെ തലത്തണ്ണിയിൽ പൊതുശ്മശാനം യാഥാർഥ്യമാകുന്നു. 40 ലക്ഷം രൂപ ചെലവിൽ ആധുനിക രീതിയിലുള്ള ശ്മശാനമാണ് നിർമിക്കുന്നത്. 1984 ൽ തലത്തണ്ണിയിൽ ശ്മശാനത്തിനായി ഒരേക്കർ സ്ഥലം വാങ്ങിയിരുന്നുവെങ്കിലും ചുറ്റുമതിൽ അല്ലാതെ മറ്റൊരു നിർമാണവും നടത്തിയിരുന്നില്ല. പഞ്ചായത്തിൽ ഉള്ളവർക്ക് പൊതുശ്മശാന സൗകര്യം ലഭ്യമാകണമെങ്കിൽ 30 ഓളം കിലോമീറ്റർ അകലെയുള്ള നാടുകാണി പൊതുശ്മശാനത്തിൽ എത്തേണ്ട അവസ്ഥയാണ്. 

പൊതുശ്മശാന നിർമാണ പ്രവൃത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ഷാജു, ഷീജ വിനോദ്, ടോമി കാടൻകാവിൽ, വി.സി.പ്രകാശ്, ടെസി ആലുംമൂട്ടിൽ, ബാലൻ ചപ്പിലി, കെ.ടി.സുരേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com