ADVERTISEMENT

മാലൂർ∙ മാലൂർ പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് മുഴുവൻ പന്നികളെയും ബന്ധപ്പെട്ടവരുടെ സാന്നിധ്യത്തിൽ കൊന്നു സംസ്കരിച്ചു. പവിത്രൻ പഴയങ്ങാടിന്റെ ഉടമസ്ഥതയിലുള്ള പന്നികളെയും സമീപത്തുള്ള മുണ്ടയോട് കാട്യത്ത് വിജേഷിന്റെ ഉടമസ്ഥതയിലുള്ള പന്നികളെയുമാണ് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഡോ. പ്രശാന്ത്, ചീഫ് വെറ്ററിനറി ഓഫിസർ ഡോ: പത്മരാജ് എന്നിവരുടെ നിർദേശ പ്രകാരം എഡിസിപി ജില്ലാ കോഓർഡിനേറ്റർ ഡോ: കെ.എസ്.ജയശ്രീയുടെ നേതൃത്വത്തിലുള്ള സംഘം കൊന്നു മാനദണ്ഡപ്രകാരം മറവുചെയ്തത്.

പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ 6 മാസക്കാലം നിരീക്ഷണം നടത്തും. പന്നിയുടെ ഉടമസ്ഥർക്ക് നിശ്ചിത ആനുകൂല്യം നൽകും. റാപ്പിഡ് റസ്പോൺസ് ടീം ലീഡർ ഡോ. കിരൺ വിശ്വനാഥ്, കോഓർഡിനേറ്റർമാരായ ഡോ: പി.എ.ഷിബു, ഡോ: ആൽവിൻ വ്യാസ്, ഡോ: വി.എൽ.വിജിൻ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമവതി, വൈസ് പ്രസിഡന്റ് പ്രസിഡന്റ് ചമ്പാടൻ ജനാർദനൻ, പൊലീസ് ഉദ്യോഗസ്ഥരായ പി.കെ.റസൂൺ, പ്രവീൺ ദേവസ്യ, വാർഡ് അംഗങ്ങളായ ശ്രീജ മേപ്പാടൻ, പി.ചന്ദ്രമതി, രേഷ്മ സജീവൻ, ആശാ വർക്കർമാരായ പി.ഷൈനി, ഷിംന, ഷൈമ എന്നിവർ പങ്കെടുത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com