പന്നികളെ കൊന്നൊടുക്കുന്ന പ്രവൃത്തി പൂർത്തിയായില്ല, ഇന്നലെ കൊന്നത് 4 ഫാമുകളിലെ 211 പന്നികളെ

Mail This Article
×
കാർത്തികപുരം ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഉദയഗിരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച പന്നികളെ കൊന്നൊടുക്കുന്ന പ്രവൃത്തി ഇന്നലെയും പൂർത്തിയായില്ല. 4 ഫാമുകളിലെ 211 പന്നികളെയാണ് ഇന്നലെ കൊന്നത്.
6 ഫാമുകളിലെ 90 ഓളം പന്നികളെ കൂടി കൊല്ലാനുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ചതാണ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ(ആർആർടി) ഈ ദൗത്യം. എഡിസിപി ഡിസ്ട്രിക്ട് കോഓർഡിനേറ്റർ ഡോ.ജയശ്രീ, പയ്യന്നൂർ എപിഒ ഡോ.വിനോദ് കുമാർ, സീനിയർ വെറ്ററിനറി സർജൻ ഡോ.ബിജോയി വർഗീസ് എന്നിവരാണു നേതൃത്വം നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.